മലമാന്‍ വേട്ട; താമരശ്ശേരിയില്‍ നാലംഗ സംഘം അറസ്‌റ്റില്‍

By News Desk, Malabar News
thamarassery forest range office
Representational Image
Ajwa Travels

കോഴിക്കോട്: താമരശ്ശേരിയില്‍ മലമാനിനെ വേട്ടയാടിയ നാലംഗ സംഘം അറസ്‌റ്റില്‍. താമരശ്ശേരി കോരങ്ങാട് വാപ്പനാംപൊയില്‍ പാറമ്മല്‍ മുഹമ്മദ് റഫീഖ് (43), മൈലള്ളാംപാറ മട്ടിക്കുന്ന് വെള്ളിലാട്ട്പൊയില്‍ ഭാസ്‌കരന്‍(49), പൂവന്‍മലയില്‍ വി മഹേഷ്(40), ഉമ്മിണിക്കുന്നേല്‍ ബാബു യുജെ എന്നിവരെയാണ് വനപാലകര്‍ അറസ്‌റ്റ് ചെയ്‌തത്‌.

ഇവരില്‍ നിന്നും 102 കിലോഗ്രാം മലമാന്‍ ഇറച്ചിയും പിടിച്ചെടുത്തു. വന്യജീവി വേട്ട നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് താമരശ്ശേരി റെയ്ഞ്ചിലെ കനലാട് സെക്ഷന്‍ പരിധിയില്‍ വരുന്ന മട്ടിക്കുന്ന് ഭാഗത്ത് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലാകുന്നത്.

താമരശ്ശേരി റെയ്ഞ്ച് ഫോറസ്‌റ്റ് ഓഫിസര്‍ സുധീര്‍ നെരോത്തിന്റെ നേതൃത്വത്തിലാണ് വേട്ടസംഘത്തെ അറസ്‌റ്റ് ചെയ്‌തത്‌. സെക്ഷന്‍ ഫോറസ്‌റ്റ് ഓഫിസര്‍മാരായ പിടി ബിജു, മുസ്‌തഫ സാദിഖ്, ബീറ്റ് ഫോറസ്‌റ്റ് ഓഫിസര്‍മാരായ ദീപേഷ് സി, ശ്രീനാഥ് കെവി, സജു ജിഎസ്, ഡ്രൈവര്‍മാരായ ജിതേഷ് പി, ഫോറസ്‌റ്റ് വാച്ചറായ പ്രസാദ് എംഎം, താത്കാലിക വാച്ചര്‍മാരായ ലജുമോന്‍, മുസ്‌തഫ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉള്‍പ്പെടുന്നു.

Malabar News: പയ്യന്നൂരില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; സ്‌ത്രീക്ക് ഗുരുതര പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE