ഭുവനേശ്വര്‍: ഒഡിഷയില്‍ അന്തര്‍സംസ്ഥാന നായാട്ട് സംഘം പിടിയില്‍. കാലഹണ്ടി ജില്ലയില്‍ നിന്നും ആറ് പേരാണ് പിടിയിലായത്.
ഒഡിഷ, ഛത്തീസ്ഗഢ് ജില്ലകളിലെ വനംവകുപ്പ് അധികൃതരുടെയും വൈൽഡ്ലൈഫ് ക്രൈം കണ്ട്രോള് ബ്യൂറോ ഉദ്യോഗസ്ഥരുടെയും സംയുക്ത തിരച്ചിലിലാണ് പ്രതികളെ വലയിലാക്കിയത്.
ഇവരില്‍ നിന്നും കടുവയുടെയും പുള്ളിപ്പുലിയുടെയും തോല് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഇവര്‍ ജുനഗഡ് മേഖലയില്‍ ഒളിപ്പിച്ച രണ്ട് പുള്ളിപ്പുലികളെയും അധികൃതർ രക്ഷപ്പെടുത്തി.
കാലഹണ്ടി ജില്ല വന്യജീവികളെ വേട്ടയാടുന്നതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി മാറിയെന്ന് അധികൃതര്‍ വ്യക്തമാക്കി.
Read Also: രാജ്യം കലാപസമാനം; യുഎസ്, യുഎന്‍ സേനയുടെ സഹായമഭ്യര്‍ഥിച്ച് ഹെയ്തി