വേട്ടക്കിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; മൂന്ന് പേർ കൂടി അറസ്‌റ്റിൽ

By Staff Reporter, Malabar News
Kayamkulam MDMA case; Two more were arrested
Representational Image
Ajwa Travels

മലപ്പുറം: ചട്ടിപ്പറമ്പില്‍ നായാട്ടിനിടെ യുവാവ് വെടിയേറ്റുമരിച്ച സംഭവത്തില്‍ മൂന്നു പേര്‍ കൂടി അറസ്‌റ്റില്‍. മുഹമ്മദ് ഹാരിസ്, ഇബ്രാഹിം, വാസുദേവന്‍ എന്നിവരാണ് അറസ്‌റ്റിലായത്. ഇവര്‍ നായാട്ട് സംഘത്തില്‍ ഉണ്ടായിരുന്നെന്ന് പോലീസ് വ്യക്‌തമാക്കി. ഇതോടെ അറസ്‌റ്റിലായവരുടെ എണ്ണം അഞ്ചായി. ജില്ലയിലെ നായാട്ടു സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ പേര്‍ പിടിയിലായത്.

പകല്‍ സമയത്ത് മൂന്നംഗ സംഘം വേട്ടക്കിറങ്ങിയതില്‍ ദുരൂഹതയുണ്ടോ എന്നതിലും പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവം ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതമാണെന്ന നിഗമനത്തിലാണ് പോലീസ്. അറസ്‌റ്റിലായ അലി അസ്‌കറിനും, സുനീശനും പുറത്ത് നിന്നും സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.

ഇതിന്റെ അടിസ്‌ഥാനത്തില്‍ ജില്ലയിലെ നായാട്ടു സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ പേര്‍ പോലീസ് പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്‌തു വരികയാണ്. സംഭവത്തില്‍ അറസ്‌റ്റിലായവരെ കൂടാതെ മറ്റു പ്രതികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. സ്‌ഥിരമായി നായാട്ടിന് പോകുന്ന ഈ സംഘത്തിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Read Also: മഹാപ്രളയത്തില്‍ കൈകളിലെത്തിയ കുരുന്നിനെ അക്ഷര ലോകത്തേക്ക് കൈപിടിച്ചു കയറ്റി വീണാ ജോർജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE