തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. തിരുവമ്പാടി- പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറുന്നതോടെ ശക്‌തന്റെ നഗരി പൂരാവേശത്തിലേക്ക് വഴിമാറും. പൂരത്തെ പൂർണമാക്കുന്ന ഘടകക്ഷേത്രങ്ങളിലും രാവിലെ മുതൽ പൂരക്കൊടികൾ ഉയരും.
പല ക്ഷേത്രങ്ങളിലും രാത്രിയിലാണ് കൊടിയേറ്റം. ലാലൂർ കാർത്യായനി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറുക. രാവിലെ മുതൽ പാറമേക്കാവ് ക്ഷേത്രത്തിലെ ചടങ്ങുകൾ ആരംഭിക്കും. സിംഹരൂപം ആലേഖനം ചെയ്‌ത കൊടിക്കൂറയാണ് പൂരത്തിന് തുടക്കം കുറിച്ച് ഭഗവതിയുടെ സാന്നിധ്യത്തിൽ ഉയർത്തുക.
ഉച്ചയ്‌ക്ക് 12ന് വലിയ പാണി കൊട്ടി ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിക്കും. ഉച്ചയ്‌ക്ക് 12.30നാണ് കൊടിയേറ്റം. തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11നും 11.30നും മധ്യേയാണ് കൊടിയേറ്റം. തിരുവമ്പാടിയിൽ പാരമ്പര്യ അവകാശികളായ താഴത്തുപുരയ്‌ക്കൽ സുന്ദരനും സുഷിത്തും കൊടിമരം ഒരുക്കും. പൂജിച്ച കൊടിക്കൂറ മേൽശാന്തി ദേശക്കാർക്ക് കൈമാറും. തുടർന്ന് കൊടിമരത്തിൽ ചാർത്തി, ദേശക്കർ ഉപചാരപൂർവം കൊടിമരം നാട്ടി കൂറ ഉയർത്തും. മേയ് ആറിനാണ് പൂരം.
Most Read| അടുത്ത 36 മണിക്കൂറിനുള്ളിൽ ഇന്ത്യ തിരിച്ചടിക്കും; റിപ്പോർട് ലഭിച്ചതായി പാക്ക് മന്ത്രി