കൽപറ്റ: ഡെൽഹിയിൽ കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി സംയുക്‌ത ട്രേഡ് യൂണിയൻ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ യൂണിയൻ പ്രതിഷേധ സംഗമങ്ങൾ നടത്തി. ജില്ലാതല പരിപാടി കൽപറ്റയിൽ ഐഎൻടിയുസി പ്രസിഡണ്ട് പിപി ആലി ഉൽഘാടനം ചെയ്‌തു. വി ദിനേശ് കുമാർ അധ്യക്ഷത വഹിച്ചു. പിഎം സന്തോഷ് കുമാർ, പികെ അബു, സി മൊയ്‌തീൻ കുട്ടി, സികെ നൗഷാദ്, കെകെ രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Also Read: കൊടകര കള്ളപ്പണ കേസ്; കെ സുരേന്ദ്രൻ നിയമോപദേശം തേടി







































