മദീനയിൽ വാഹനാപകടം; മലയാളി കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

മലപ്പുറം സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേരാണ് മരിച്ചത്.

By Senior Reporter, Malabar News
Car Accident
Rep. Image

മദീന/മങ്കട: മദീനയിൽ വാഹനാപകടത്തിൽ നാല് മലയാളികൾക്ക് ദാരുണാന്ത്യം. മലപ്പുറം വെള്ളില യുകെ പടി സ്വദേശിയും ഇപ്പോൾ തിരൂർക്കാട് തോണിക്കരയിൽ താമസിക്കുന്നയാളുമായ നടുവത്ത് കളത്തിൽ അബ്‌ദുൽ ജലീൽ (52), ഭാര്യ തസ്‌ന തോടേങ്ങൾ (40), മകൻ ആദിൽ (13), ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങൽ എന്നിവരാണ് മരിച്ചത്.

പരിക്കേറ്റ മൂന്ന് കുട്ടികൾ ചികിൽസയിൽ തുടരുകയാണ്. ഏഴുപേരടങ്ങിയ കുടുംബം സഞ്ചരിച്ച വാഹനം മദീന-ജിദ്ദ ഹൈവേയിൽ വെച്ച് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ജിദ്ദയിലെ അസ്‌കാനിൽ കഴിയുന്ന കുടുംബം മദീനാ സന്ദർശനം കഴിഞ്ഞു മടങ്ങവേ മദീനയിൽ നിന്ന് 100 കിലോമീറ്റർ അകലെ വാദി സഫർ എന്ന സ്‌ഥലത്ത്‌ വെച്ചായിരുന്നു അപകടം.

ശനിയാഴ്‌ച വൈകീട്ടായിരുന്നു അപകടം. വർഷങ്ങളായി ജിദ്ദയിൽ ജോലി ചെയ്യുന്ന അബ്‌ദുൽ ജലീലിന്റെ കുടുംബം സന്ദർശന വിസയിലാണ് ഇവിടെയെത്തിയത്. ജലീലിന്റെ മക്കളായ ആയിഷ, നൂറ, ഫാത്തിമ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ മദീന കിങ് ഫഹദ് മദീന ജർമൻ എന്നീ ആശുപത്രികളിൽ ചികിൽസയിലാണ്. ജലീലിന്റെ മറ്റു മക്കളായ അദ്‌നാൻ, ഹന, അൽ അമീൻ എന്നിവർ നാട്ടിലാണ്.

Most Read| കേരളത്തിനും വന്ദേഭാരത് സ്ളീപ്പർ ട്രെയിൻ; മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE