പാലക്കാട്: ഒറ്റപ്പാലത്തിന് സമീപം ലക്കിടിയിൽ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. തിരുവില്വാമല കണിയാർക്കോട് സ്വദേശി ശരണ്യ, ആദിശ്രീ (5) എനിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.
സ്കൂട്ടർ ഓടിച്ചിരുന്ന ബന്ധു മോഹൻദാസിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ലക്കിടി ഭാഗത്തേക്ക് ഒരേ ദിശയിൽ പോവുകയായിരുന്ന സ്കൂട്ടറിൽ ടിപ്പർ ഇടിക്കുകയായിരുന്നു. ഇരുവർ തൽക്ഷണം മരിച്ചു. തിരുവില്വാമലയിലെ സ്വന്തം വീട്ടിൽ നിന്ന് ഭർത്താവിന്റെ വീടായ ലക്കിടി കൂട്ടുപാതയിലേക്ക് പോവുകയായിരുന്നു ശരണ്യയും കുഞ്ഞും.
Most Read| മരം നടന്നു നീങ്ങുമോ? ഈ പനകൾ നടക്കും, എവിടെയും അടങ്ങിയിരിക്കില്ല!


































