ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗോണ്ടയിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ ഒരു മരണം. ഇരുപതിലേറെ പേർക്ക് പരിക്കേറ്റതായാണ് വിവരം. ചണ്ഡീഗഡ്- ദിബ്രുഗഡ് എക്‌സ്‌പ്രസിന്റെ 15 ബോഗികളാണ് പാളം തെറ്റിയത്. സ്‌ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ചണ്ഡീഗഡിൽ നിന്ന് ഗോരഖ്‌പൂർ വഴി അസമിലെ ദിബ്രുഗഡിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് ഗോണ്ടയിലെ ജിലാഹി റെയിൽവേ സ്‌റ്റേഷന് സമീപത്ത് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു.
Most Read| സൗരയൂഥത്തിന് പുറത്ത് ആറ് പുറംഗ്രഹങ്ങളെ കൂടി കണ്ടെത്തി നാസ