തൃശൂർ: റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് സംസ്‌ഥാനത്ത് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. വടക്കാഞ്ചേരിക്കും വള്ളത്തോൾ നഗറിനുമിടയ്‌ക്ക് അകമലയിലാണ് റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞ് വീണത്. തൃശൂരിലേക്കുള്ള ട്രെയിനുകൾ വൈകിയോടുകയാണ്.
ലോകമാന്യതിലക്-കൊച്ചുവേളി എക്‌സ്‌പ്രസ് (12201), നിലമ്പൂർ റോഡ്-കോട്ടയം എക്‌സ്‌പ്രസ് (16325). മംഗളൂരു- തിരുവനന്തപുരം വന്ദേഭാരത് (20633), പാലക്കാട്- പുനലൂർ പാലരുവി എക്‌സ്‌പ്രസ് (19792) എന്നീ ട്രെയിനുകളാണ് വൈകിയോടുന്നത്.
തൃശൂരിൽ നിന്ന് വൈകീട്ട് 5.30ന് ഷൊർണൂരിലേക്ക് പുറപ്പെടേണ്ട പാസഞ്ചർ ട്രെയിൻ വൈകീട്ടാണ് പുറപ്പെട്ടത്. ഷൊർണൂരിൽ നിന്ന് തൃശൂരിലേക്ക് ഇന്ന് രാത്രി 10.10ന് പുറപ്പെടേണ്ട പാസഞ്ചർ ട്രെയിൻ നാളെ പുലർച്ചെ 1.10ന് പുറപ്പെടുമെന്ന് റെയിൽവേ അറിയിച്ചു.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!







































