തിരുവനന്തപുരം: ട്രഷറി ശാഖകളിൽ ഇനി മുതൽ ഓൺലൈനായി അക്കൗണ്ട് തുടങ്ങാൻ ഇടപാടുകാർക്ക് സൗകര്യമേർപ്പെടുത്തി ധനവകുപ്പിന്റെ ഉത്തരവ്. അക്കൗണ്ട് തുടങ്ങാൻ ആധാർ, പാൻകാർഡ്, ഡിജിറ്റൽ കെവൈസി, എസ് ബി ഫോം 1 എന്നിവയുടെ സ്കാൻ ചെയ്ത പകർപ്പ് ട്രഷറി ശാഖയുടെ ഇ മെയിൽ അഡ്രസിലേക്ക് അയച്ചാൽ മതി.
Also Read: എസ്എന്‍സി ലാവലിന്‍ കേസ്; ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ഇ മെയിൽ അഡ്രസ് അതാത് ട്രഷറിയിൽ വിളിച്ച് ശേഖരിക്കണം. സേവിങ്സ് അക്കൗണ്ടിലെ പണം സ്ഥിരനിക്ഷേപമാക്കി മാറ്റാൻ എസ്ബി ഫോം 1ൽ നിക്ഷേപ വിവരങ്ങൾ രേഖപ്പെടുത്തി സ്കാൻ ചെയ്ത് ട്രഷറിയിലേക്ക് ഇമെയിൽ ചെയ്യാം.ലൈഫ് സർട്ടിഫിക്കറ്റ് നൽകുന്ന ഉദ്യോഗസ്ഥൻ ഔദ്യോഗിക ഇ മെയിൽ അഡ്രസിൽ നിന്ന് ട്രഷറി ശാഖയുടെ ഇ മെയിലിലേക്ക് സ്കാൻ ചെയ്ത് അയച്ചാൽ അംഗീകരിക്കും. ചെക്ക് ബുക്കിനുള്ള അപേക്ഷയും ഇമെയിലിൽ അയക്കാം. ചെക് ബുക്ക് അയക്കുന്നതിന് ചെലവാകുന്ന 35 രൂപ സേവിങ്സ് അക്കൗണ്ടിൽ നിന്നു കുറക്കും.






































