തിരുവനന്തപുരം: 25 ലക്ഷം രൂപ വരെയുള്ള ബില്ലുകൾക്ക് ട്രഷറി നിയന്ത്രണം ഒഴിവാക്കി ധനവകുപ്പ്. ട്രഷറി വേയ്സ് ആൻഡ് മീൻസ് പരിധി ഉയർത്തുകയായിരുന്നു. 25 ലക്ഷം വരെയുള്ള എല്ലാ ബില്ലുകളും മാറി നൽകാൻ ട്രഷറി വകുപ്പിന് ധനവകുപ്പ് നിർദ്ദേശം നൽകി. നിലവിൽ അഞ്ചുലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ വേയ്സ് ആൻഡ് മീൻസ് നിയന്ത്രണങ്ങൾക്ക് വിധേയമായാണ് മാറി നൽകിയിരുന്നത്.
അതിനിടെ, കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്ന കേരളത്തിന് കേന്ദ്ര ബജറ്റിൽ 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ നടന്ന പ്രീ-ബജറ്റ് ചർച്ചയിലായിരുന്നു സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ അഭ്യർഥന. കൊവിഡ് ആഘാതത്തിൽ നിന്ന് കരകയറാനുള്ള ശ്രമങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പല നയങ്ങളും തടസമാകുന്നുവെന്നും കേരളം ചൂണ്ടിക്കാട്ടിയിരുന്നു.
Most Read| നീറ്റ് പരീക്ഷാ ക്രമക്കേട്; ഇഡി അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി