കോഴിക്കോട്: ഏഴാം ക്ളാസ് വിദ്യാർഥിയെ മറ്റൊരു വിദ്യാർഥി വീട്ടിൽക്കയറി ക്രൂരമായി മർദ്ദിച്ചതായി പരാതി. കൂടരഞ്ഞി സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. ഇതേ സ്കൂളിൽ പഠിക്കുന്ന പെരുമ്പൂള സ്വദേശിയായ പ്ളസ് ടു വിദ്യാർഥിയാണ് മർദ്ദിച്ചത്.
കൂടരഞ്ഞി കൊളപ്പറാകുന്നിൽ കൊതേരി ക്വാർട്ടേഴ്സിൽ താമസിക്കുന്ന സ്ഥലത്ത് എത്തിയാണ് മർദ്ദിച്ചതെന്ന് വിദ്യാർഥി പറഞ്ഞു. ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. വിദ്യാർഥിയുടെ നെഞ്ചിനും മുഖത്തും പരിക്കേറ്റിട്ടുണ്ട്. കുട്ടിയുടെ അമ്മ പിടിച്ചുമാറ്റിയതിനാൽ കൂടുതൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ തിരുവമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read| തടാകത്തിന് മുകളിൽ ഒഴുകിനടന്ന് പാൻകേക്കുകൾ! അപൂർവ പ്രതിഭാസം





































