തിരുവനന്തപുരം: തിരുവനന്തപുരം വിമാനാത്താവളത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ റെഡ്സോൺ പ്രഖ്യാപിച്ചു. മേഖലകളിൽ ഒരുകാരണവശാലും ഡ്രോണുകൾ പറത്താൻ പാടില്ല. മറ്റു മേഖലകളിൽ മുൻകൂർ അനുമതി വാങ്ങിയതിന് ശേഷം മാത്രമേ ഡ്രോൺ പറത്താൻ പാടുള്ളൂ. ഇത്തരത്തിൽ അനുമതി ഇല്ലാതെ ഡ്രോൺ പറത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
സുരക്ഷ ശക്‌തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. രാജ്ഭവൻ, കേരള നിയമസഭ, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വസതികൾ, പ്രതിപക്ഷ നേതാവിന്റെ വസതി, സെക്രട്ടറിയേറ്റ്, വിഴിഞ്ഞം തുറമുഖം, വിഎസ്‌എസ്‌സി- ഐഎസ്ആർഒ തുമ്പ, ഐഎസ്ആർഒ ഇന്റർനാഷണൽ സിസ്‌റ്റം യൂണിറ്റ് വട്ടിയൂർക്കാവ്, എൽപിഎസ്‌സി/ ഐഎസ്ആർഒ വലിയമല, എന്നിവിടങ്ങളിൽ രണ്ടുകിലോമീറ്റർ ചുറ്റളവിൽ നിരോധനമുണ്ട്.
കൂടാതെ, സതേൺ എയർ കമാൻഡ് ആക്കുളം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം, ടെക്‌നോപാർക്ക് ഫേസ് ഒന്ന്, രണ്ട്, മൂന്ന്, റഡാർ സ്‌റ്റേഷൻ മൂക്കുന്നിമല, തമ്പാനൂർ ബസ് സ്‌റ്റാൻഡ്, മിലിട്ടറി ക്യാമ്പ് പാങ്ങോട്, രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി ജഗതി, ശ്രീ പത്‌മനാഭസ്വാമി ക്ഷേത്രം, പോലീസ് ആസ്‌ഥാനം തുടങ്ങിയ സ്‌ഥലങ്ങളിലും രണ്ടുകിലോമീറ്റർ ചുറ്റളവിൽ ഡ്രോണുകൾ പറത്താൻ പാടില്ലെന്ന് പോലീസ് അറിയിച്ചു.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ