വാഷിങ്ടൻ: ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. നവംബർ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും. ചില സോഫ്‌റ്റ്‌വെയറുകൾക്ക് കയറ്റുമതി നിയന്ത്രണവും ഏർപ്പെടുത്തി. ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്‌ച റദ്ദാക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി.
ട്രംപ് ഈവർഷം ആദ്യം ചൈനീസ് ഉൽപ്പന്നങ്ങൾക്ക് താരിഫ് വർധിപ്പിച്ചതോടെ ചൈന കയറ്റുമതി നിയന്ത്രണങ്ങൾ ശക്‌തമാക്കിയിരുന്നു. കാറുകൾ, സ്‍മാർട്ട് ഫോണുകൾ, മറ്റു പല ഉൽപ്പന്നങ്ങൾ എന്നിവയ്‌ക്ക് ഉപയോഗിക്കുന്ന അപൂർവ ലോഹങ്ങളുടെയും പ്രധാന വസ്‌തുക്കളുടെയും ഉൽപ്പാദനത്തിൽ ചൈനയ്‌ക്കാണ് ആധിപത്യം. ഈ വസ്‌തുക്കളെ ആശ്രയിക്കുന്ന പല യുഎസ് കമ്പനികളും ഇതോടെ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
വാഹന നിർമാതാക്കളായ ഫോർഡിന് താൽക്കാലികമായി ഉൽപ്പാദനം നിർത്തിവയ്‌ക്കേണ്ട ഗതിവന്നു. ചൈനയുടെ നടപടിയെ ട്രംപ് ശക്‌തമായി എതിർത്തിരുന്നു. ചൈന വളരെ ശത്രുതാപരമായ മാറുന്നു എന്നും ലോകത്തെ തടവിലാക്കാൻ ശ്രമിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. പിന്നാലെയാണ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്‌ചയിൽ നിന്ന് പിൻമാറുമെന്ന് പറഞ്ഞത്.
Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്