67 പേർ മരിച്ചതായി സ്‌ഥിരീകരണം, 40 മൃതദേഹങ്ങൾ കണ്ടെത്തി; മനസുലച്ച ദുരന്തമെന്ന് ട്രംപ്

ഹെലികോപ്‌ടറും വിമാനവും വിപരീത ദിശയിൽ, ഒരേ ഉയരത്തിലായിരുന്നു. ആ ഉയരത്തിൽ നിന്ന് ഹെലികോപ്‌ടറിനെ മാറ്റാൻ നടപടി വേണ്ടിയിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ ഉചിതമായ തീരുമാനം അതിവേഗം കൈക്കൊള്ളാൻ മാനസികമായി ശേഷിയുള്ളവർ തലപ്പത്തുണ്ടാകണം. എയർ ട്രാഫിക് കൺട്രോളിൽ ഇരിക്കുന്നവർ ജീനിയസുകൾ ആയിരിക്കണമെന്നും ട്രംപ് പറഞ്ഞു.

By Senior Reporter, Malabar News
Malabarnews_donald trump
Donald Trump
Ajwa Travels

വാഷിങ്ടൻ: വാഷിങ്‌ടണിൽ ലാൻഡിങ്ങിനിടെ യാത്രാ വിമാനം സൈനിക ഹെലികോപ്‌ടറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 67 പേർ മരണപ്പെട്ടതായി സ്‌ഥിരീകരണം. എല്ലാ മൃതദേഹങ്ങളും പൊട്ടോമാക് നദിയിൽ നദിയിൽ നിന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതിനകം 40 പേരുടെ മൃതദേഹങ്ങൾ കരക്കെത്തിച്ചു.

മരിച്ചവരിൽ 14 ഫിഗർ സ്‌കേറ്റിങ് താരങ്ങളും ഉൾപ്പെട്ടതായാണ് വിവരം. അപകടത്തെ തുടർന്ന് അടച്ചിട്ട വാഷിങ്‌ടണിലെ റെയ്‌ഗൻ നാഷണൽ വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചെന്ന് അമേരിക്കൻ ഏജൻസികൾ അറിയിക്കുന്നു. അപകടത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട് ഒരുമാസത്തിനുള്ളിൽ സമർപ്പിക്കുമെന്ന് ദേശീയ ഗതാഗത സുരക്ഷാ ഏജൻസി അറിയിച്ചു.

അതേസമയം, എല്ലാവരുടെയും മനസുലച്ച ദുരന്തമാണ് തലസ്‌ഥാനത്ത് നടന്നതെന്നും അപകടം ഒഴിവാക്കാമായിരുന്നുവെന്നും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. ഹെലികോപ്‌ടറിന്‌ വിമാനത്തെ നന്നായി കാണാമായിരുന്നുവെന്നും വളരെ ചെറിയ ആ സമയപരിധിയിൽ പൈലറ്റിന് തീരുമാനമെടുക്കാൻ കഴിയണമായിരുന്നുവെന്നും ട്രംപ് പറഞ്ഞു.

ഈ ദുരന്തം നടക്കാൻ പോവുകയാണെന്ന് എയർ ട്രാഫിക് നിയന്ത്രണ കേന്ദ്രത്തിലിരുന്നവർക്ക് മനസിലായെങ്കിൽ അവരും ഉടൻ നടപടിയെടുക്കണമായിരുന്നു. ഡോ. ബൈഡൻ ഉൾപ്പടെ മുൻ പ്രസിഡൻഡുമാരുടെ നയങ്ങളെയും ട്രംപ് വിമർശിച്ചു.

ഹെലികോപ്‌ടറും വിമാനവും വിപരീത ദിശയിൽ, ഒരേ ഉയരത്തിലായിരുന്നു. ആ ഉയരത്തിൽ നിന്ന് ഹെലികോപ്‌ടറിനെ മാറ്റാൻ നടപടി വേണ്ടിയിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ ഉചിതമായ തീരുമാനം അതിവേഗം കൈക്കൊള്ളാൻ മാനസികമായി ശേഷിയുള്ളവർ തലപ്പത്തുണ്ടാകണം. എയർ ട്രാഫിക് കൺട്രോളിൽ ഇരിക്കുന്നവർ ജീനിയസുകൾ ആയിരിക്കണമെന്നും ട്രംപ് പറഞ്ഞു.

Most Read| സ്വതന്ത്ര ഇന്ത്യയിൽ ആദ്യം; ഉത്തരാഖണ്ഡിൽ ഇന്ന് ഏക സിവിൽ കോഡ് നിലവിൽ വരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE