വാഷിംഗ്‌ടൺ: തനിക്ക് ഇപ്പോൾ സുഖം തോന്നുന്നുണ്ടെന്നും ഉടൻ മടങ്ങിയെത്തുമെന്നും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. തന്റെ ആരോഗ്യ നില സംബന്ധിച്ച് നിരവധി വാർത്തകൾ പുറത്തുവരുന്ന പാശ്‌ചാത്തലത്തിലാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്.
“എനിക്ക് ഇപ്പോൾ കൂടുതൽ സുഖം തോന്നുന്നു. എന്റെ തിരിച്ചു വരവിനായി ഞങ്ങൾ കഠിനമായി പരിശ്രമിക്കുകയാണ്. അമേരിക്കയെ വീണ്ടും മികച്ച പാതയിൽ എത്തിക്കാൻ ഞാൻ തിരിച്ചെത്തണം,”- ട്രംപ് ട്വീറ്റിൽ പറഞ്ഞു.
— Donald J. Trump (@realDonaldTrump) October 3, 2020
നേരത്തെ ട്രംപിന്റെ ആരോഗ്യ നിലയിൽ പുരോഗതി ഇല്ലെന്നും അടുത്ത 48 മണിക്കൂർ നിർണായകമാണെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്‌തിരുന്നു.
National News: വ്യോമസേന പരേഡില്‍ പങ്കെടുക്കാന്‍ റഫാല്‍ പോര്‍വിമാനവും