വാഷിങ്ടൻ: പാനമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. വളരെ ശക്‌തമായ എന്തെങ്കിലും ഉടൻ സംഭവിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. അറ്റ്‌ലാന്റിക്, പസഫിക് സമുദ്രങ്ങൾ ബന്ധിപ്പിക്കുന്ന നിർണായക ജലപാത ചൈനയ്‌ക്ക് നൽകിയിട്ടില്ലെന്നും കരാർ ലംഘനമാണ് നടന്നതെന്നും ട്രംപ് പറഞ്ഞു.
കനാൽ യുഎസിനും തിരികെ നൽകണമെന്ന ട്രംപിന്റെ ആവശ്യം പാനമ പ്രസിഡണ്ട് ജോസ് റൗൾ മുലിനോയെ അറിയിച്ചു. ചൈനയുടെ സ്വാധീനം പാനമ കനാലിന് ഭീഷണിയാകുമെന്ന് യുഎസ് പ്രസിഡണ്ട് പറഞ്ഞിട്ടുണ്ടെന്നും അടിയന്തിര മാറ്റങ്ങൾ ആവശ്യമാണെന്നും സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പാനമയെ അറിയിച്ചു.
അതിനിടെ, കനാലിന്റെ അധികാരം ഒരു ചർച്ചയിലൂടെയും കൈമാറ്റം ചെയ്യപ്പെട്ടിട്ടില്ലെന്ന് മുലിനോ പറഞ്ഞു. പാനമ കനാൽ ഏറ്റെടുക്കാനുള്ള ട്രംപിന്റെ പദ്ധതിക്കെതിരെ ഇതിനോടകം പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ചൈനീസ് ഹച്ചിസൺ തുറമുഖ കമ്പനിയാണ് നിലവിൽ പാനമ കനാൽ നടത്തുന്നത്.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി