വാഷിംഗ്ടൺ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കോവിഡ് സ്ഥിരീകരിച്ചു. ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. തങ്ങൾ ഇരുവരും ക്വാറന്റൈനിൽ പോകുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു. “എനിക്കും മെലാനിയക്കും കോവിഡ് സ്ഥിരീകരിച്ചു. എത്രയും പെട്ടെന്ന് ഞങ്ങള്‍ സുഖം പ്രാപിക്കും. ഞങ്ങളിതിനെ ഒന്നിച്ച് നേരിടും”- ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
Tonight, @FLOTUS and I tested positive for COVID-19. We will begin our quarantine and recovery process immediately. We will get through this TOGETHER!
— Donald J. Trump (@realDonaldTrump) October 2, 2020
ട്രംപിന്റെ ഏറ്റവും അടുത്ത ഉപദേഷ്ടാവായ ഹോപ് ഹിക്സിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ട്രംപിന്റെയും ഭാര്യയുടെയും ഫലം പോസിറ്റീവായത്. എയർ ഫോഴ്സ് വണിൽ ട്രംപിനെ സ്ഥിരമായി അനുഗമിക്കുന്ന ഏറ്റവും അടുത്ത ഉപദേഷ്ടാക്കളിൽ ഒരാളാണ് ഹോപ് ഹിക്സ്.
As too many Americans have done this year, @potus & I are quarantining at home after testing positive for COVID-19. We are feeling good & I have postponed all upcoming engagements. Please be sure you are staying safe & we will all get through this together.
— Melania Trump (@FLOTUS) October 2, 2020
ദിവസങ്ങൾക്ക് മുമ്പ് ക്ലീവ്ലാന്റിലെ പ്രസിഡണ്ട് സ്ഥാനാർത്ഥികളുടെ സംവാദത്തിൽ പങ്കെടുത്ത ട്രംപിന്റെ ഔദ്യോഗിക സംഘത്തിൽ ഹോപ് ഹിക്സ് അംഗമായിരുന്നു.
Memorandum from President @realDonaldTrump’s Physician pic.twitter.com/ujHUufQBln
— Judd Deere (@JuddPDeere45) October 2, 2020