മലയാളി കൂട്ടായ്‌മയിൽ ഒരുങ്ങുന്ന മറാഠി ചിത്രം ‘തു മാൽസാ കിനാരാ’ തിയേറ്ററിലേക്ക്

പ്രവാസിയും മുംബൈയിലെ സാംസ്‌കാരിക-സാമൂഹിക- കലാരംഗത്തെയും ജീവകാരുണ്യ മേഖലയിലെയും സജീവ പ്രവർത്തകയായ ജോയ്‌സി പോൾ ജോയ്‌ നിർമിക്കുന്ന ആദ്യ മറാഠി ചിത്രമാണ് 'തു മാൽസാ കിനാരാ'. മൂന്ന് പതിറ്റാണ്ടിലേറെയായി ചലച്ചിത്ര രംഗത്തും കലാരംഗത്തും സജീവമായി തുടരുന്ന ക്രിസ്‌റ്റസ്‌ സ്‌റ്റീഫനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

By Senior Reporter, Malabar News
Tu Maatsa Kinara
Ajwa Travels

മറാഠി ചലച്ചിത്ര രംഗത്ത് ആദ്യ മലയാളി നിർമാതാവായി ജോയ്‌സി പോൾ ജോയ്. ലയൺഹാർട്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ്‌സി ഒരുക്കുന്ന മറാഠി ചിത്രം ‘തു മാൽസാ കിനാരാ’ തിയേറ്ററിലേക്ക് എത്തുന്നു. മുംബൈയിലും കേരളത്തിലുമായി ചിത്രീകരണം പൂർത്തിയായ സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ അണിയറ പ്രവർത്തകർ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.

മൂന്ന് പതിറ്റാണ്ടിലേറെയായി ചലച്ചിത്ര രംഗത്തും കലാരംഗത്തും സജീവമായി തുടരുന്ന ക്രിസ്‌റ്റസ്‌ സ്‌റ്റീഫനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രവാസിയും മുംബൈ മലയാളിയുമായ നിർമാതാവ് ജോയ്‌സി പോൾ ജോയ്, മുംബൈയിലെ സാംസ്‌കാരിക-സാമൂഹിക- കലാരംഗത്തെയും ജീവകാരുണ്യ മേഖലയിലെയും സജീവ പ്രവർത്തകയാണ്.

ജേക്കബ് സേവ്യർ, സിബി ജോസഫ് എന്നിവരാണ് സഹനിർമാതാക്കൾ. ഇവരും മുംബൈ മലയാളികൾക്കിടയിലെ സുപരിചിതരും സാംസ്‌കാരിക സംഘടനകളിലെ സജീവ പ്രവർത്തകരുമാണ്. മലയാളികളുടെ കൂട്ടായ്‌മയിൽ ഒരുങ്ങുന്ന മറാഠി ചിത്രം കൂടിയാണ് ‘തു മാൽസാ കിനാരാ’.

ജീവിതത്തിന്റെ ആകസ്‌മികതയെ ഏറെ ചാരുതയോടെ ദൃശ്യവൽക്കരിക്കുന്ന സിനിമയാണിതെന്ന് സംവിധായകൻ ക്രിസ്‌റ്റസ്‌ സ്‌റ്റീഫൻ പറഞ്ഞു. കണ്ണീരും പുഞ്ചിരിയും നിറഞ്ഞ ഒരു അച്‌ഛന്റെയും അപകടത്തിലൂടെ ബധിരയും മൂകയുമായ മകളുടെയും ജീവിത യാത്രയാണ് ഈ സിനിമ പറയുന്നത്.

Joicy Paul Joy
നിർമാതാവ് ജോയ്‌സി പോള്‍ ജോയ്

സ്വാർഥതയോടെ ജീവിച്ച ഒരാളുടെ ഹൃദയത്തെ ഒരു കുട്ടിയുടെ നിർമലമായ സ്‌നേഹം അയാളുടെ ജീവിതത്തെ എങ്ങനെ മറിച്ചു എന്നാണ് സിനിമ ചൂണ്ടിക്കാട്ടുന്നത്. മനുഷ്യബന്ധങ്ങളുടെ വൈകാരിക മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന ‘തു മാൽസാ കിനാരാ’ ഒരു ഫീച്ചർ ഫിലിം ഗണത്തിൽ പെടുത്താവുന്ന സിനിമ കൂടിയാണ്.

സ്വതന്ത്ര സിനിമാട്ടോഗ്രാഫറായി മലയാളം, സംസ്‌കൃതം, മറാഠി തുടങ്ങിയ ഭാഷകളിലായി 13 സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ക്യാമറാമാൻ എൽദോ ഐസക്കാണ് ചിത്രത്തിൽ ക്യാമറ കൈകാര്യം ചെയ്യുന്നത്. ഭൂഷൻ പ്രധാൻ, കേതകി നാരായണൻ, കേയ ഇൻഗ്‌ളെ, പ്രണവ് റാവോറാണെ, അരുൺ നലവടെ, ജയരാജ് നായർ എന്നിവരാണ് സിനിമയിൽ മുഖ്യവേഷങ്ങളിൽ എത്തുന്നത്.

Christus Stephen
സംവിധായകൻ ക്രിസ്‌റ്റസ്‌ സ്‌റ്റീഫൻ

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-സദാനന്ദ് ടൈംബുള്‌കർ, ചീഫ് അസി. ഡയറക്‌ടർ- വിശാൽ സുഭാഷ് നണ്ട്‌ലാജ്‌കർ, അസി. ഡയറക്‌ടർ- മൗഷിൻ ചിറമേൽ, സംഗീതം- സന്തോഷ് നായർ & ക്രിസ്‌റ്റസ്‌ സ്‌റ്റീഫൻ, മ്യൂസിക് അസിസ്‌റ്റന്റ്‌- അലൻ തോമസ്, ഗാനരചയിതാവ്- സമൃദ്ധി പാണ്ഡെ, പശ്‌ചാത്തല സംഗീതം- ജോർജ് ജോസഫ്, മിക്‌സ് & മാസ്‌റ്റർ- ബിജിൻ മാത്യു, സൗണ്ട് ഡിസൈൻ ആൻഡ് മിക്‌സിങ്- അഭിജിത് ശ്രീറാം ഡിയോ.

ഗായകർ- അഭയ് ജോധ്പുർകർ, ഷരയു ദാത്തെ, സായിറാം അയ്യർ, ശർവാരി ഗോഖ്‌ലെ, അനീഷ് മാത്യു, ഡിഐ കളറിസ്‌റ്റ്- ഭൂഷൺ ദൽവി, എഡിറ്റർ- സുബോധ് നർക്കർ, വസ്‌ത്രാലങ്കാരം- ദർശന ചൗധരി, കലാസംവിധാനം- അനിൽ എം കേദാർ, വിഷ്വൽ പ്രമോഷൻ- നരേന്ദ്ര സോളങ്കി, വിതരണം- റിലീസ് ചുമതലയുള്ള എക്‌സിക്യൂട്ടീവ്- ഫിബിൻ വർഗീസ്, ഡിജിറ്റൽ മാർക്കറ്റിങ്- മീഡിയ വൺസൊല്യൂഷൻ, ജയ്‌മിൻ ഷിഗ്വാൻ, പബ്ളിക് റിലേഷൻ- അമേയ് ആംബർകർ (പ്രഥം ബ്രാൻഡിങ്), പിആർഒ- പിആർ. സുമേരൻ തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.

Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE