പത്തനംതിട്ട: തിരുവല്ലയിൽ ഒമിനി വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ബൈക്ക് യാത്രക്കാരായിരുന്ന രണ്ടുപേരാണ് മരിച്ചത്. ഇലന്തൂർ സ്വദേശി ശ്രീക്കുട്ടൻ, വാരിയാപുരം സ്വദേശി കൈലേഷ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം.
ഇരു വാഹനങ്ങളും അമിത വേഗത്തിൽ ആയിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. വേഗത്തിലെത്തിയ ബൈക്ക് വാനിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വാനിൽ കുടുങ്ങിയ ബൈക്ക് പിന്നീട് പോലീസ് എത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്തത്.
അപകടത്തിൽ ബൈക്ക് പൂർണമായി തകർന്നിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹം കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Most Read: പാചകവാതക-ഇന്ധനവില വർധന; സംസ്‌ഥാനത്ത് പ്രതിഷേധം ശക്‌തമാക്കി കോൺഗ്രസ്