ശ്രീനഗർ: ജമ്മു കശ്‍മീരിലെ നിയന്ത്രണരേഖയ്‌ക്ക് സമീപമുണ്ടായ കുഴിബോംബ് സ്‌ഫോടനത്തിൽ രണ്ട് ജവാൻമാർക്ക് വീരമൃത്യു. ഒരാളുടെ നില ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോർട്. അഖ്‌നൂർ മേഖലയ്‌ക്ക് സമീപം ഇന്ന് ഉച്ചയ്‌ക്ക് പട്രോളിങ് നടത്തിയ സൈനിക സംഘത്തിന് നേരെയാണ് സ്‌ഫോടനമുണ്ടായത്.
സ്‌ഫോടനം നടന്ന സ്‌ഥലത്ത് ഭീകരർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നുണ്ടെങ്കിലും ഇതുവരെയും ആരെയും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്. മൂന്നുപേരടങ്ങുന്ന സംഘമാണ് പട്രോളിങ്ങിനായി പോയത്. ഇതിൽ രണ്ടുപേർക്ക് സംഭവ സ്‌ഥലത്ത് വെച്ചുതന്നെ ജീവൻ നഷ്‌ടപ്പെട്ടതായാണ് വിവരം. സ്‌ഫോടനത്തിന് പിന്നാലെ കൂടുതൽ കരസേന ഉദ്യോഗസ്‌ഥർ മേഖലയിൽ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
Most Read| ബ്രസീലിൽ 40 കോടി രൂപയ്‌ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ