തിരുവനന്തപുരം: കാർപെന്റർ പണിയുടെ മറവിൽ തോക്ക് നിർമാണം നടത്തിയ കേസിൽ രണ്ട് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. വെമ്പായം അരശുംമൂട് മൂന്നാനക്കുഴിയിൽ എഎസ് മൻസിൽ അസിം(42), ആര്യനാട് ലാലി ഭവനിൽ സുരേന്ദ്രൻ(63) എന്നിവരാണ് നിലവിൽ അറസ്‌റ്റിലായത്.
അസിമിന്റെ വീട്ടിൽ നടത്തിയ റെയ്‌ഡിലാണ് തോക്ക് നിർമാണം കണ്ടെത്തിയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. ഗൺ പൗഡർ, 9 എംഎം പിസ്‌റ്റൾ, പഴയ റിവോൾവർ, 7.62 എംഎംഎസ്എൽആർ പോലുള്ള തോക്കുകളിൽ ഉപയോഗിക്കുന്ന സാധനങ്ങൾ ഉൾപ്പടെ റെയ്‌ഡിൽ പിടിച്ചെടുത്തു. കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം മാത്രമേ വ്യാവസായിക അടിസ്‌ഥാനത്തിലാണോ ഇവർ തോക്ക് നിർമാണം നടത്തിയതെന്ന് കണ്ടെത്താൻ സാധിക്കൂ എന്നാണ് പോലീസ് വ്യക്‌തമാക്കിയത്.
Read also: പൊട്ടിത്തെറിച്ചത് വനിതാ ചാവേർ; ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂചിസ്‌ഥാൻ ലിബറേഷൻ ആർമി





































