കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് രോഗിയുമായി പോകുകയായിരുന്ന കാർ കാൽനട യാത്രക്കാർക്ക് മേൽ ഇടിച്ചുകയറി. അപകടത്തിൽ രണ്ട് സ്‌ത്രീകൾ മരിച്ചു. കാർ ഡ്രൈവറായ ഡോക്‌ടറും ഹൃദയാഘാതം മൂലം മരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
നിയന്ത്രണം തെറ്റിയ കാർ പ്രഭാത നടത്തത്തിന് ഇറങ്ങിയ നാല് പേരുടെ മേലേക്കാണ് ഇടിച്ചുകയറിയത്. പരിക്കേറ്റ മൂന്ന് പേരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പഴങ്ങനാട് സ്വദേശികളായ സുബൈദ, നസീമ എന്നിവരാണ് മരിച്ചത്. കാറിൽ ഡോക്‌ടർക്കൊപ്പം ഉണ്ടായിരുന്ന ഒരാൾക്ക് കാലിന് പരിക്കേറ്റിരുന്നു. ഇയാൾ ചികിൽസയിലാണ്. അപകടം ഉണ്ടാക്കിയ കാർ നിർത്താതെ പോയ ശേഷം ആശുപത്രിയിൽ നിന്ന് ആംബുലൻസ് പറഞ്ഞ് വിടുകയായിരുന്നു എന്നാണ് വിവരം.
Also Read: ഓൺലൈൻ തട്ടിപ്പ്; സംസ്‌ഥാനത്തെ വിദ്യാഭ്യാസ സ്‌ഥാപനത്തിന് നഷ്‌ടമായത് ഒരു ലക്ഷം രൂപ