ഓൺലൈൻ തട്ടിപ്പ്; സംസ്‌ഥാനത്തെ വിദ്യാഭ്യാസ സ്‌ഥാപനത്തിന് നഷ്‌ടമായത്‌ ഒരു ലക്ഷം രൂപ

By Team Member, Malabar News
Online Fraud Case
Rep. Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളും ഓൺലൈൻ തട്ടിപ്പിനിരയാകുന്നു. തിരുവനന്തപുരം ജില്ലയിലെ ഭിന്നശേഷിക്കാർക്കായുള്ള വിദ്യാഭ്യാസ സ്‌ഥാപനത്തിന് ഓൺലൈൻ തട്ടിപ്പിലൂടെ നഷ്‌ടമായത്‌ ഒരു ലക്ഷം രൂപയാണ്. ഉത്തരേന്ത്യൻ സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് കണ്ടെത്തൽ. ഗൂഗിൾ പേ വഴി കൈമാറിയ ലിങ്ക് ഉപയോഗിച്ചാണ് സംഘം ഒരു ലക്ഷം രൂപ തട്ടിയെടുത്തത്.

കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു വിദ്യാഭ്യാസ സ്‌ഥാപനം ഓൺലൈൻ തട്ടിപ്പിന് ഇരയായത്. സൈനിക ഉദ്യോഗസ്‌ഥനെന്ന വ്യാജേനയാണ് തട്ടിപ്പ് സംഘം സ്‌കൂൾ അധികൃതരെ കബളിപ്പിച്ചതും പണം തട്ടിയതും.

സംസ്‌ഥാനത്ത് നിരവധി ആളുകൾക്ക് ഇത്തരത്തിൽ ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്‌ടമാകുന്നതായി പരാതികൾ ഉയരുന്നുണ്ട്. എന്നാൽ ഒരു വിദ്യാഭ്യാസ സ്‌ഥാപനത്തിന് ഇത്തരത്തിൽ പണം നഷ്‌ടമാകുന്ന സംഭവം ഇതുവരെയും കേരളത്തിൽ റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ല.

Read also: ബഹിരാകാശ നിലയത്തിൽ സിനിമാ ചിത്രീകരണത്തിന് ഒരുങ്ങി റഷ്യൻ സംഘം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE