ബഹിരാകാശ നിലയത്തിൽ സിനിമാ ചിത്രീകരണത്തിന് ഒരുങ്ങി റഷ്യൻ സംഘം

By Staff Reporter, Malabar News
international-space-station
Ajwa Travels

മോസ്‌കോ: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ ആദ്യത്തെ സിനിമാ ചിത്രീകരണത്തിന് ഒരുങ്ങി റഷ്യൻ സംഘം. നടി യുലിയ പെരെസിൽഡ്, സംവിധായകനും നിർമാതാവുമായ ക്ളിം ഷിപെൻകോ എന്നിവർ അടങ്ങുന്ന സംഘം ഒക്‌ടോബർ അഞ്ചിനാകും ഇതിനായി നിലയത്തിലേക്ക് യാത്ര തിരിക്കുക.

പിന്തുണയുമായി മറ്റ് രണ്ടുപേരും റഷ്യൻ ബഹിരാകാശ യാത്രികൻ ഒലെഗ് ആർതെമിയേവും ഇവർക്കൊപ്പമുണ്ടാകും. സോയസ് എംഎസ് 18 റോക്കറ്റാകും സംഘത്തെ നിലയത്തിലെത്തിക്കുക. ബഹിരാകാശനിലയത്തിൽ ആദ്യമായി ചിത്രീകരണം നടത്തുന്ന സിനിമക്ക് ‘ചലഞ്ച്’ എന്നാണ്‌ പേര് നൽകിയിരിക്കുന്നതെന്ന് റഷ്യൻ ബഹിരാകാശ ഏജൻസി റോസ്‌കോസ്‌മോസ് അറിയിച്ചു.

ഭൂമിയിൽ തിരിച്ചെത്താൻ കഴിയാത്തവിധം അസുഖംബാധിച്ച ബഹിരാകാശ യാത്രികനെ ശസ്‌ത്രക്രിയ നടത്താൻ നിയോഗിക്കപ്പെടുന്ന വനിതാ സർജന്റെ കഥയാണ് സിനിമ പറയുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. യാത്രികർക്ക് മാത്രമല്ല താൽപര്യമുള്ള എല്ലാ വ്യക്‌തികൾക്കും ബഹിരാകാശം ലഭ്യമാകുമെന്ന സന്ദേശം നൽകാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഏജൻസി വ്യക്‌തമാക്കി.

Read Also: ഉദ്യോഗസ്‌ഥനെതിരെ നടപടിയെടുക്കും വരെ സമരം; അവസാനവട്ട ചർച്ചയ്‌ക്കൊരുങ്ങി കർഷകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE