ഉദ്യോഗസ്‌ഥനെതിരെ നടപടിയെടുക്കും വരെ സമരം; അവസാനവട്ട ചർച്ചയ്‌ക്കൊരുങ്ങി കർഷകർ

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി: ഓഗസ്‌റ്റ്‌ 26ന് കർണാലിൽ ഉണ്ടായ ലാത്തിചാർജിൽ പ്രതിഷേധിച്ച് സമരം തുടരുന്ന കർഷകരും ജില്ലാഭരണകൂടവും തമ്മിലുള്ള അവസാനവട്ട ചർച്ച ഇന്ന്. രാവിലെ 9 മണിക്കാണ് ചർച്ച നടക്കുക. ഇന്നലെ നടന്ന ആറാംവട്ട ചർച്ച ഫലപ്രദമായിരുന്നു എന്ന് കർഷകർ പറയുന്നു. എസ്‌ഡിഎം ആയുഷ് സിൻഹ യ്‌ക്കെതിരെ നടപടിയുണ്ടാകും വരെ സമരം തുടരുമെന്ന നിലപാടിലാണ് കർഷകർ.

സംയുക്‌ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലുള്ള യോഗവും ഇന്ന് കർണാലിൽ ചേരും. പ്രതിഷേധവുമായി ബന്ധപ്പെട്ട തുടർ നടപടികൾ യോഗം ചർച്ച ചെയ്യും. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ എസ്‌ഡിഎമ്മിനെതിരെ നടപടി എടുക്കാനാകൂ എന്നായിരുന്നു കഴിഞ്ഞ ദിവസം സർക്കാർ നൽകിയ മറുപടി.

Also Read: ‘സലാം പറയുന്നത് നിര്‍ത്താം’; ഡെൽഹി കോടതിയോട് ഖാലിദ് സൈഫി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE