‘ഉൽഘാടനത്തിന് തുണിയുടുക്കാത്ത താരങ്ങളെ മതി, എല്ലാവരും ഇടിച്ചുകയറും’

നമ്മുടെ സമൂഹത്തിന് സിനിമാക്കാരോട് ഒരുതരം ഭ്രാന്താണെന്നും എംഎൽഎ പറഞ്ഞു.

By Senior Reporter, Malabar News
U. Prathibha Controversial Speech
യു. പ്രതിഭ എംഎൽഎ (Image Courtesy: FB) Cropped By: MN
Ajwa Travels

ആലപ്പുഴ: നാട്ടിൽ ഉൽഘാടനങ്ങൾക്ക് ഇപ്പോൾ തുണിയുടുക്കാത്ത താരങ്ങളെ മതിയെന്ന വിവാദ പ്രസ്‌താവനയുമായി യു. പ്രതിഭ എംഎൽഎ. നമ്മുടെ സമൂഹത്തിന് സിനിമാക്കാരോട് ഒരുതരം ഭ്രാന്താണെന്നും എംഎൽഎ പറഞ്ഞു. ബുധനാഴ്‌ച കായംകുളത്ത് നടന്ന സാംസ്‌കാരിക പരിപാടിക്കിടെയാണ് എംഎൽഎ വിവാദ പ്രസംഗം നടത്തിയത്.

”ഉടുപ്പിടാത്ത സിനിമാ താരങ്ങളെ ഉൽഘാടനത്തിന് കൊണ്ടുവരുന്നതാണ് പുതിയ സംസ്‌കാരം. തുണിയില്ലാതെ താരങ്ങൾ വന്നാൽ എല്ലാവരും ഇടിച്ചുകയറുകയാണ്. അത്രയ്‌ക്ക് വായിനോക്കികൾ ആണോ കേരളത്തിലെ മനുഷ്യർ? അത് നിർത്തണം. അവരോട് തുണി ഉടുത്ത് വരാൻ പറയണം. ഇത് സദാചാരം എന്ന് പറഞ്ഞ് തന്റെ നേരെ വരരുത്. മാന്യമായി വസ്‌ത്രം ധരിക്കുകയാണ് വേണ്ടത്. തുണി ഉടുക്കാനും ഉടുക്കാതിരിക്കാനും സ്വാതന്ത്ര്യമുള്ള നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്”- പ്രതിഭ പറഞ്ഞു.

മോഹൻലാൽ അവതാരകനായ ടിവി ഷോയ്‌ക്കെതിരെയും എംഎൽഎ വിമർശനം ഉന്നയിച്ചു. ചാനൽ പരിപാടിയുടെ പേര് പരാമർശിക്കാതെയായിരുന്നു വിമർശനം.

”ഇപ്പോൾ വൈകുന്നേരം നടത്തുന്ന ഒരു ഒളിഞ്ഞുനോട്ട പരിപാടിയുണ്ട്. മറ്റുള്ളവർ ഉറങ്ങുന്നത് ഒളിഞ്ഞുനോക്കുകയും അവരുടെ വസ്‌ത്രം ഇറങ്ങിയതാണോ എന്ന് കമന്റ് ചെയ്യുകയും ചെയ്യുന്നതാണ് പരിപാടി. അനശ്വര നടനാണ് ഈ പരിപാടി ചെയ്യുന്നത്. ജനാധിപത്യത്തിൽ വരേണ്ടത് താര രാജാക്കൻമാർ അല്ല. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന പച്ച മനുഷ്യരാണെന്ന് ധൈര്യത്തോടെ പറയാൻ നമ്മൾ തയ്യാറാവണം”- എംഎൽഎ പറഞ്ഞു.

Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE