കണ്ണൂർ : ജില്ലയിൽ കോൺഗ്രസ് മൽസരിക്കുന്ന 8 സീറ്റുകളിലും സ്‌ഥാനാർഥികളെ നിശ്‌ചയിച്ചില്ലെങ്കിലും ജില്ലയിലെ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾക്ക് തുടക്കമായി. കൂത്തുപറമ്പിൽ നടത്തിയ കൺവെൻഷനോട് കൂടിയാണ് ജില്ലയിൽ യുഡിഎഫ് കൺവെൻഷനുകൾ ആരംഭിച്ചത്. മുസ്‌ലിം ലീഗിന്റെ നേതാവ് പികെ അബ്‌ദുള്ളയാണ് ഇവിടെ സ്‌ഥാനാർഥി. കൺവെൻഷൻ ഉൽഘാടനം ചെയ്‌ത കെ മുരളീധരൻ ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും തുടക്കമിട്ടു.
ജില്ലയിൽ കണ്ണൂർ മണ്ഡലത്തിലാണ് ആദ്യം തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ യുഡിഎഫ് സ്‌ഥാനാർഥി പട്ടിക വൈകിയതോടെ 12ആം തീയതി നടത്താൻ തീരുമാനിച്ച കൺവെൻഷനും മാറ്റുകയായിരുന്നു. നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയാകുന്നതിനു മുൻപു കൺവൻഷനുകൾ ചേരണമെന്നാണു യുഡിഎഫ് കണക്കുകൂട്ടിയിരുന്നത്. എന്നാൽ സ്‌ഥാനാർഥി പട്ടിക വൈകിയതോടെ ഈ കണക്കുകൂട്ടലുകൾ തെറ്റിയെങ്കിലും കൂത്തുപറമ്പ് കൺവൻഷനോടെ മുന്നണി പ്രചാരണ രംഗത്ത് ഇറങ്ങിയെന്ന ആശ്വാസം യുഡിഎഫിനുണ്ട്.
Read also : സിപിഐ സ്‌ഥാനാർഥി മരിച്ചതായി ജൻമഭൂമി വാർത്ത; പ്രതിഷേധം







































