സിപിഐ സ്‌ഥാനാർഥി മരിച്ചതായി ജൻമഭൂമി വാർത്ത; പ്രതിഷേധം

By Syndicated , Malabar News
c-c-mukundan
Ajwa Travels

കോഴിക്കോട്: നാട്ടിക നിയോജക മണ്ഡലത്തിലെ ഇടത് മുന്നണി സ്‌ഥാനാർഥി സിസി മുകുന്ദന്‍ മരിച്ചതായി ജൻമഭൂമി വ്യാജവാർത്ത. വിഷയത്തിൽ രൂക്ഷ വിമര്‍ശനവുമായി സിപിഐ രംഗത്തെത്തി. ജൻമഭൂമിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഐ ജില്ലാ നേതൃത്വം അറിയിച്ചു.

പത്രത്തിന്റെ തൃശൂർ എഡിഷനിൽ മുകുന്ദന്റെ ചിത്രം സഹിതമാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. ചരമക്കോളത്തില്‍ നല്‍കിയ വാര്‍ത്തയില്‍ സിസി മുകുന്ദനെ കുറിച്ചുള്ള മിക്ക വിവരങ്ങളും നല്‍കിയിട്ടുണ്ട്. പ്രതിഷേധം വ്യാപകമായതോടെ പത്രത്തിന്റെ ഇ പതിപ്പ്​ പിൻവലിച്ചു.

വിഷയത്തിൽ ജൻമഭൂമിയും ബിജെപി സംസ്‌ഥാന നേതൃത്വവും സിസി മുകുന്ദനോട് മാപ്പ് പറയണമെന്ന് സിപിഐ നാട്ടിക ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ജനങ്ങള്‍ ബാലറ്റിലൂടെ ഇക്കാര്യങ്ങൾക്ക് മറുപടി പറയുമെന്നും ലോക്കല്‍ കമ്മിറ്റി പുറത്തുവിട്ട പ്രസ്‌താവനയില്‍ പറയുന്നു.

Read also: സ്‌ഥാനാർഥി നിര്‍ണയം: പ്രശ്‌നങ്ങള്‍ക്ക് കാരണം ഗ്രൂപ്പ് താല്‍പര്യങ്ങൾ; കെ സുധാകരന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE