നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി; എറണാകുളത്ത് സിപിഎമ്മിൽ കൂട്ടനടപടി

By Staff Reporter, Malabar News
CPIM in Thalipparamb
Ajwa Travels

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയിൽ കൂട്ട നടപടി. തൃക്കാക്കരയിലെ പരാജയത്തിൽ സികെ മണിശങ്കറിനെ സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവാക്കി. വൈറ്റില ഏരിയ സെക്രട്ടറിയായിരുന്ന കെഡി വിൻസെന്റിന്റെ തിരെഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളിൽ നിന്നും നീക്കി.

എറണാകുളം ജില്ലയിൽ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള കൂട്ടനടപടിയിലേക്ക് സിപിഎം നേതൃത്വം തിരിയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാല് മണ്ഡലങ്ങളിലെ തോൽവിയായിരുന്നു അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ നടപടി.

തൃപ്പൂണിത്തുറയിലെ പരാജയത്തിൽ ജില്ലാ കമ്മിറ്റി അംഗം സിഎൻ സുന്ദരനെ സ്‌ഥാനത്ത്‌നിന്ന് ഒഴിവാക്കി. പിറവത്തെ പരാജയത്തിൽ കുത്താട്ടുകുളം ഏരിയ സെക്രട്ടറി ഷാജു ജേക്കബിനെതിരെ നടപടിയെടുത്തു.

ഷാജുവിനെ എറണാകുളം ജില്ല കമ്മിറ്റി അംഗം, ഏരിയ സെക്രട്ടറി എന്നീ സ്‌ഥാനങ്ങളിൽ നിന്നും മാറ്റി. പെരുമ്പാവൂരിലെ പരാജയത്തിൽ ജില്ലാ സെക്രട്ടെറിയേറ്റ് അംഗം എൻസി മോഹനന് പരസ്യശാസന നൽകാനും തീരുമാനമായി.

Read Also: വ്യാജ വാർത്തകളുടെ കാലം; മാദ്ധ്യമ വിമർശനവുമായി സ്‌പീക്കർ എംബി രാജേഷ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE