വ്യാജ വാർത്തകളുടെ കാലം; മാദ്ധ്യമ വിമർശനവുമായി സ്‌പീക്കർ എംബി രാജേഷ്

By Trainee Reporter, Malabar News
MB Rajesh
Ajwa Travels

കോഴിക്കോട്: മാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കേരള നിയമസഭാ സ്‌പീക്കർ എംബി രാജേഷ്. വ്യാജ വാർത്തകളുടെയും പണം നൽകിയുള്ള പെയ്‌ഡ് വാർത്തകളുടെയും കാലത്താണ് നാം ജീവിക്കുന്നതെന്ന് സ്‌പീക്കർ വിമർശിച്ചു. മാദ്ധ്യമ പ്രവർത്തകൻ എൻ രാജേഷിന്റ കോഴിക്കോട് നടന്ന അനുസ്‌മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാദ്ധ്യമ സ്‌ഥാപനങ്ങൾ വ്യവസായമായതോടെ വാർത്തകൾ വിൽപനച്ചരക്കായി മാറിയെന്നും സ്‌പീക്കർ വിമർശിച്ചു. ഇപ്പോൾ ലാഭം മാത്രമാണ് എല്ലാവരുടെയും ലക്ഷ്യം. സത്യം മാത്രം പറഞ്ഞാൽ ലാഭം കിട്ടില്ല. അങ്ങനെയാവുമ്പോൾ അസത്യവും പ്രചരിപ്പിക്കും. എല്ലാ ദുരന്തങ്ങളെയും ദൃശ്യ പൊലിമയോടെ ആസ്വാദന ചരക്കാക്കി മാറ്റുകയാണ് മാദ്ധ്യമങ്ങൾ. കൂടാതെ വസ്‌തുത വിരുദ്ധ പ്രചാരണം നടക്കുന്ന കാലം കൂടിയാണിത്.

മാദ്ധ്യമങ്ങളെ നിരീക്ഷിക്കുകയും വിമർശിക്കുകയും ചെയ്യുന്ന ഒരാളാണ് താനെന്നും സ്‌പീക്കർ പറഞ്ഞു. കൂടാതെ, ജനാധിപത്യമെന്നാൽ സ്വാതന്ത്ര്യം ആണ്. ഇത് രണ്ടുമില്ലാത്ത നാട്ടിൽ മാദ്ധ്യമ സ്വാതന്ത്ര്യം ഉണ്ടാകില്ല. അതേസമയം,  സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റത്തെ ചെറുക്കേണ്ടത് മാദ്ധ്യമങ്ങളുടെ ഉത്തരവാദിത്വമാണെന്നും സ്‌പീക്കർ എംബി രാജേഷ് പറഞ്ഞു.

Read Also: സംസ്‌ഥാനത്തിന് 14.25 ലക്ഷം ഡോസ് വാക്‌സിൻ കൂടി അനുവദിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE