തിരഞ്ഞെടുപ്പ് തോൽവി; നേതാക്കളോട് വിശദീകരണം തേടി സിപിഐഎം

By Syndicated , Malabar News
CPI (M) state secretariat
Ajwa Travels

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ കുണ്ടറ, കരുനാഗപ്പള്ളി മണ്ഡലങ്ങളിൽ ഉണ്ടായ പരാജയത്തിൽ നേതാക്കളോട് വിശദീകരണം തേടി സിപിഐഎം. കൊല്ലത്തെ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ തുളസീധര കുറുപ്പ്, പിആർ വസന്തൻ, എൻഎസ് പ്രസന്നകുമാർ എന്നിവരിൽ നിന്നാണ് വിശദീകരണം തേടിയത്.

മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ ഭർത്താവാണ് തുളസീധര കുറുപ്പ്. മൂവരുടെയും വിശദീകരണം ലഭിച്ച ശേഷമാകും മറ്റ് നടപടികൾ സ്വീകരിക്കുക. എ വിജയരാഘവന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ നേതൃയോഗങ്ങളാണ് തീരുമാനമെടുത്തത്. കരുനാഗപ്പള്ളി ഏരിയ സെക്രട്ടറി ബാലചന്ദ്രൻ, ശൂരനാട് ഏരിയ സെക്രട്ടറി പിബി സത്യദേവൻ ജില്ലാ കമ്മിറ്റി അംഗം ബിജു എന്നിവരിൽ നിന്നും പാർട്ടി വിശദീകരണം തേടിയിട്ടുണ്ട്.

Read also: മോൻസൺ മാവുങ്കലുമായി കെ സുധാകരന് ബന്ധമില്ല; കെ മുരളീധരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE