മോൻസൺ മാവുങ്കലുമായി കെ സുധാകരന് ബന്ധമില്ല; കെ മുരളീധരൻ

By Syndicated , Malabar News
k-sudhakaran-monson
Ajwa Travels

തിരുവനന്തപുരം: പുരാവസ്‌തു തട്ടിപ്പ് നടത്തി അറസ്‌റ്റിലായ മോൻസൺ മാവുങ്കലുമായി കെ സുധാകരന് ബന്ധമുണ്ടെന്ന ആരോപണം തള്ളി കെ മുരളീധരൻ എംപി. കേസ് സർക്കാർ അന്വേഷിക്കട്ടെ, ഫ്രോഡുകളെ സമൂഹത്തിൽ നിന്ന് ഇല്ലാതാക്കണമെന്നും കെ മുരളീധരൻ എംപി പറഞ്ഞു.

ഒരു സ്‌ഥലത്ത്‌ നല്ല ചികിൽസയാണെന്ന് ആരെങ്കിലും പറഞ്ഞാൽ ഉടനെ അങ്ങോട്ട് പോകുന്ന ഏർപ്പാട് സുധാകരനുണ്ടെന്നും ഇക്കാര്യവും അങ്ങനെ സംഭവിച്ചതാണെന്നും മുരളീധരൻ പറഞ്ഞു.

കൂടാതെ ദേശീയ തലത്തിൽ രാഹുൽ ഗാന്ധി നേതൃത്വ സ്‌ഥാനം ഏറ്റെടുത്ത് ശക്‌തമായ നിലപാട് സ്വീകരിക്കണമെന്നും കെ മുരളീധരൻ ചൂണ്ടിക്കാട്ടി. മുട്ടിൽ മരംമുറി കേസിൽ പ്രതികൾക്ക് ജാമ്യം ലഭിക്കാൻ സർക്കാർ കൂട്ടുനിന്നെന്നും, മരം മുറിക്കൽ കേസ് അട്ടിമറിക്കുന്നതിന്റെ സൂചനയാണ് പ്രതികളുടെ ജാമ്യമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

Read also: ചർച്ചകളിൽ പങ്കെടുക്കാം; നിലപാട് മാറ്റി കോൺഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE