ലണ്ടനിൽ സബ്‌ സ്‌റ്റേഷനിൽ വൻ പൊട്ടിത്തെറി; ഹീത്രൂ വിമാനത്താവളം അടച്ചു, ആളുകളെ ഒഴിപ്പിച്ചു

ഇന്ന് അർധരാത്രി വരെയാണ് വിമാനത്താവളം അടച്ചിടുകയെന്ന് അധികൃതർ പറഞ്ഞു.

By Senior Reporter, Malabar News
explosion at electricity substation
Rep. Image
Ajwa Travels

ലണ്ടൻ: ലണ്ടനിലെ ഹെയ്‌സിലുള്ള നോർത്ത് ഹൈഡ് ഇലക്‌ട്രിക്കൽ സബ്‌ സ്‌റ്റേഷനിൽ വൻ പൊട്ടിത്തെറി. ഇതേ തടുർന്ന് ഹീത്രൂ വിമാനത്താവളം അടച്ചു. ഇന്ന് അർധരാത്രി വരെയാണ് വിമാനത്താവളം അടച്ചിടുകയെന്ന് അധികൃതർ പറഞ്ഞു. പൊട്ടിത്തെറിയുടെ കാരണം വ്യക്‌തമല്ല.

”ഹീത്രൂ വിമാനത്താവളത്തിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന സബ് സ്‌റ്റേഷനിൽ ഉണ്ടായ പൊട്ടിത്തെറിയെ തുടർന്ന് വൈദ്യുതി ബന്ധം വിച്‌ഛേദിക്കപ്പെട്ടു. യാത്രക്കാരുടെയും സഹപ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി 21ന് അർധരാത്രി വരെ ഹീത്രൂ വിമാനത്താവളം അടച്ചിടും. പ്രശ്‌നം പെട്ടെന്ന് പരിഹരിക്കാനാണ് ശ്രമിക്കുന്നത്”- വിമാനത്താവള അധികൃതർ എക്‌സിൽ അറിയിച്ചു.

യാത്രക്കാരോട് ഹീത്രൂ വിമാനത്താവളത്തിലേക്ക് വരരുതെന്നും കൂടുതൽ വിവരങ്ങൾക്ക് അതത് എയർലൈനുകളുമായി ബന്ധപ്പെടണമെന്നും നിർദ്ദേശം നൽകി. വൈദ്യുതി എപ്പോൾ പുനഃസ്‌ഥാപിക്കും എന്നതിനെ കുറിച്ച് കൃത്യമായ വിവരം ലഭ്യമല്ല. തീപിടിത്തം ആയിരക്കണക്കിന് വീടുകളിലെ വൈദ്യുതി ബന്ധം താറുമാറാക്കി. തീ അണയ്‌ക്കുന്നതിന് 10 ഫയർ എൻജിനുകളും 79 അഗ്‌നിരക്ഷാ ജീവനക്കാരും സ്‌ഥലത്തുണ്ട്. വിമാനത്താവളത്തിന് സമീപം താമസിക്കുന്ന 150 യാത്രക്കാരെ ഒഴിപ്പിച്ചു.

Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE