ന്യൂഡെൽഹി: ഭീകരാക്രമണത്തെ ന്യായീകരിച്ചുകൊണ്ടുള്ള ഉമർ നബിയുടെ വീഡിയോ പുറത്ത്. ചെങ്കോട്ടയ്‌ക്ക് സമീപം നടന്ന സ്‍ഫോടനത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് റെക്കോർഡ് ചെയ്യപ്പെട്ടതാണ് ഈ വീഡിയോ എന്നാണ് വിവരം. ആക്രമണത്തെ ന്യായീകരിക്കുന്ന ഇംഗ്ളീഷിലുള്ള വീഡിയോയാണ് പുറത്തുവന്നത്.
”ചാവേർ ആക്രമണത്തെ ന്യായീകരിച്ചാണ് ഉമർ നബിയുടെ സംസാരം. ചാവേർ ആക്രമണം എന്ന ആശയം വളരെ തെറ്റിദ്ധരിക്കപ്പെട്ടതാണ്. ഇത് യഥാർഥത്തിൽ ഒരു രക്‌തസാക്ഷിത്വ പ്രവർത്തനം കൂടിയാണ്. ഇതിനെതിരെ നിരവധി വാദങ്ങളും വൈരുധ്യങ്ങളും ഉയർന്നുവന്നിട്ടുണ്ട്. ഒരു വ്യക്‌തി ഒരു പ്രത്യേക സ്‌ഥലത്ത് ഒരു പ്രത്യേക സമയത്ത് മരിക്കുമെന്ന് അനുമാനിക്കുന്നതിനെയാണ് രക്‌തസാക്ഷിത്വ പ്രവർത്തനം എന്ന് പറയുന്നത്”- ഉമർ നബി വീഡിയോയിൽ പറഞ്ഞു.
അതേസമയം, ഉമർ ഒരു ‘ഷൂ ബോംബർ’ ആയിരിക്കാം എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഉമർ സ്‍ഫോടനം നടത്താൻ ഉപയോഗിച്ച കാറിൽ നിന്ന് കണ്ടെത്തിയ ഒരു ഷൂവിലേക്കാണ് ഇക്കാര്യം വിരൽ ചൂണ്ടുന്നത്. വാഹനത്തിന്റെ വലതുവശത്തെ മുൻ ടയറിനടുത്തുള്ള ഡ്രൈവിങ് സീറ്റിൽ നിന്നാണ് അന്വേഷണ ഉദ്യോഗസ്‌ഥർ ഷൂ കണ്ടെത്തിയത്.
അതിനുള്ളിൽ നിന്ന് ലോഹം പോലെയുള്ള ഒരു വസ്‌തു കണ്ടെടുത്തിട്ടുണ്ട്. സ്‍ഫോടനം നടത്താൻ ഉപയോഗിച്ചത് ഈ വസ്‌തുവാണെന്നാണ് ഉദ്യോഗസ്‌ഥരുടെ അനുമാനം. അതിതീവ്ര സ്‌ഫോടനശേഷിയുള്ള മദർ ഓഫ് സാത്താൻ എന്ന് വിളിക്കപ്പെടുന്ന ട്രയാസിറ്റോൺ ട്രൈപെറോക്‌സൈഡ് (ടിഎടിപി) എന്ന സ്‍ഫോടകവസ്‌തുവിന്റെ മാസം കാറിന്റെ ടയറിലും ഷൂവിലും കണ്ടെത്തിയിട്ടുണ്ട്.
Most Read| ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം അവസാനിപ്പിച്ച് ഇറാൻ; മുൻകൂട്ടി വിസ എടുക്കണം






































