ലക്നൗ : ഉത്തര്‍പ്രദേശിലെ ഖാദി, ടെക്‌സ്‌റ്റൈല്‍ വകുപ്പ് മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിംഗിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഉത്തര്‍പ്രദേശിലെ കാബിനറ്റ് റാങ്കുള്ള മന്ത്രി കൂടിയാണ് സിദ്ധാര്‍ത്ഥ്.
കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയനായെന്നും ഫലം പോസിറ്റീവ് ആണെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്, തന്റെ ആരോഗ്യം ഇപ്പോള്‍ തൃപ്തികരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒപ്പം തന്നെ താനുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന എല്ലാവരും കോവിഡ് ടെസ്റ്റ് നടത്തണമെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.
കോവിഡ് വ്യാപനത്തിന്റെ ഇടയില്‍ ആളുകള്‍ക്കിടയില്‍ സന്നദ്ധപ്രവര്‍ത്തനങ്ങളുമായി അദ്ദേഹം സജീവമായിരുന്നു. സംസ്ഥാനത്ത് നേരത്തെ കാബിനറ്റ് പദവിയുള്ള മന്ത്രിമാരായ കമല റാണി വരുണ്‍, ചേതന്‍ ചൗഹാന്‍ എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും മരിക്കുകയും ചെയ്തിരുന്നു.



































