വാഷിങ്ടൻ: ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കുമേലും നികുതി ചുമത്തുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന പകരച്ചുങ്കം (റസിപ്രോക്കൽ താരിഫ്) ബുധനാഴ്‌ച നിലവിൽ വരും. ഈ ദിനം രാജ്യത്തിന്റെ വിമോചന ദിനം ആയിരിക്കുമെന്നും ട്രംപ് പറഞ്ഞു.
നേരത്തെ 10,15 രാജ്യങ്ങൾക്ക് മാത്രമായിരിക്കും പകരച്ചുങ്കം ഏർപ്പെടുത്തുകയെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇത് തള്ളിക്കൊണ്ടാണ് പുതിയ പ്രഖ്യാപനം. എല്ലാ രാജ്യങ്ങളിൽ നിന്നും തുടങ്ങാം. എന്ത് സംഭവിക്കുമെന്ന് നോക്കാമെന്നായിരുന്നു ട്രംപ് പറഞ്ഞത്. യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന അലൂമിനിയം, സ്‌റ്റീൽ, കാറുകൾ എന്നിവയ്‌ക്ക് തീരുവ ചുമത്തിയിട്ടുണ്ട്.
ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ തീരുവയും ഇതിനോടകം വർധിപ്പിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യ യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ തീരുവ കുറയ്‌ക്കുമെന്ന് സൂചനയുണ്ട്. പകരച്ചുങ്കം ഇന്ത്യൻ കയറ്റുമതിയെ ബാധിക്കാതിരിക്കാനാണ് യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള ഇറക്കുമതി തീരുവ കുറയ്‌ക്കുന്നത്. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎസ്.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!