തമിഴ് സൂപ്പര്‍ താരം അജിത്തിന്റെ പുതിയ സിനിമ വലിമൈയുടെ ചിത്രീകരണം സംബന്ധിച്ച് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു അരങ്ങേറിക്കൊണ്ടിരുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവച്ച സിനിമയുടെ പുതിയ വിവരങ്ങള്‍ ഒന്നും ഇതുവരെ അറിയിച്ചിരുന്നില്ല. എന്നാല്‍ ചിത്രീകരണത്തെ സംബന്ധിച്ച് പുതിയ അറിയിപ്പുമായി വന്നിരിക്കുകയാണ് അണിയണപ്രവര്‍ത്തകര്‍. 2021 ജനുവരിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പുതിയ വാര്‍ത്തകള്‍.
ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എച്ച് വിനോദ് ആണ്. ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് അജിത് എത്തുന്നത്. ഹുമ ഖുറേഷിയാണ് അജിത്തിന്റെ നായികയായി എത്തുന്നത്. നാല്‍പ്പത് ശതമാനത്തോളം ചിത്രീകരണം കഴിഞ്ഞ സിനിമക്ക് ഇനിയും 60 ദിവസത്തോളം ഷൂട്ടിംഗ് ബാക്കിയുണ്ട്. ഹൈദരാബാദില്‍ ആയിരിക്കും സിനിമയുടെ ക്ലൈമാക്സ് ചിത്രീകരിക്കുക. സിനിമയുടെ ചിത്രീകരണത്തിനിടെ അജിത്തിന് പരിക്കേറ്റിരുന്നു. പിന്നീട് ഒരാഴ്ചത്തെ വിശ്രമത്തിന് ശേഷമാണ് അന്ന് ഷൂട്ടിംഗ് തുടങ്ങിയത്. തല അജിത്തിന്റെ പുതിയ ചിത്രത്തിനായി കാത്തിരുന്ന ആരാധകര്‍ക്ക് ഇപ്പോള്‍ വന്നിരിക്കുന്ന വാര്‍ത്ത വലിയ ആവേശം പകരുന്നതായിരിക്കും.
Entertainment News : ‘കയറ്റം’ ബുസാന്‍ ഫെസ്റ്റിവലിലേക്ക്







































