മഞ്‌ജു വാര്യരുടെ ‘കയറ്റം’ ബുസാന്‍ ഫെസ്റ്റിവലിലേക്ക്

By Trainee Reporter, Malabar News
Kayattam-manju_Malabar News
മഞ്‌ജു വാര്യർ, 'കയറ്റം' ചിത്രത്തിൽ
Ajwa Travels

എസ്. ദുര്‍ഗ്ഗക്കും ചോലക്കും ശേഷം സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്‌ത കയറ്റം ബുസാന്‍ ഫിലിം ഫെസ്റ്റിവലിലേക്ക്. ഒക്‌ടോബർ 7 മുതല്‍ നടക്കുന്ന 25-ാംമത് ബുസാന്‍ ഫെസ്റ്റിവലിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മഞ്‌ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി ഒരുങ്ങുന്ന സിനിമയില്‍ ഹിമാലയവും ട്രെക്കിങ്ങുമെല്ലാം വിഷയമാകുന്നു.

ചിത്രത്തിന്റെ തിരക്കഥാ രചനയും എഡിറ്റിംഗും സൗണ്ട് ഡിസൈനും നിര്‍വഹിച്ചിരിക്കുന്നത് സനല്‍കുമാര്‍ തന്നെയാണ്. കയറ്റത്തിന് വേണ്ടി തയാറാക്കിയ അഹര്‍ സംസ എന്ന ഭാഷയും ചിത്രത്തിന്റെ പ്രത്യേകതയാണ്. മഞ്‌ജുവിന്റെ, ചിത്രത്തിലെ ഗെറ്റപ്പുമായി പുറത്തിറങ്ങിയ പോസ്റ്റര്‍ ആരാധക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. കയറ്റത്തിന് അഹര്‍ സംസ ഭാഷയില്‍ പറയുന്ന അഹര്‍ എന്ന വാക്കും പോസ്റ്ററില്‍ ഉപയോഗിച്ചിട്ടുണ്ട്. ഈ ഭാഷയില്‍ തയാറാക്കിയ 10 പാട്ടുകളിലൂടെ വ്യത്യസ്‌തമായ രീതിയിലാണ് കഥ ചലിക്കുന്നത്.

Read also: വെള്ളരിക്കാപ്പട്ടണം: മഞ്‌ജുവും സൗബിനും ഒരുമിച്ച്

മഞ്‌ജു വാര്യര്‍ പ്രൊഡക്ഷന്‍സിന്റെയും നിവ് ആര്‍ട്ട് മൂവീസിന്റെയും ബാനറില്‍, ഷാജി മാത്യുവും അരുണ്‍ മാത്യുവും മഞ്‌ജു വാര്യരും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE