വെള്ളരിക്കാപ്പട്ടണം: മഞ്‌ജുവും സൗബിനും ഒരുമിച്ച്

By Trainee Reporter, Malabar News
Soubin_Manju_Malabar News
സൗബിൻ ഷാഹിറും മഞ്‌ജു വാര്യരും
Ajwa Travels

നവാഗതനായ മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന വെള്ളരിക്കപ്പട്ടണത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. മഞ്‌ജു വാര്യരും സൗബിന്‍ ഷാഹിറും ഒരുമിച്ചെത്തുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ മഞ്‌ജു വാര്യരാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. കളരിപ്പയറ്റില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇരുവരുടെയും കാരിക്കേച്ചര്‍ ചിത്രമടങ്ങിയ രസകരമായ പോസ്റ്ററാണ് പുറത്ത് വന്നത്. സൗബിനും പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്.

അതിയായ സന്തോഷത്തോടെയാണ് തന്റെ അടുത്ത ചിത്രം പ്രഖ്യാപിക്കുന്നതെന്ന കുറിപ്പോടെയാണ് മഞ്‌ജു വാര്യര്‍ പോസ്റ്റര്‍ പുറത്ത് വിട്ടത്. ഫുള്ളോണ്‍ സ്‌റുഡിയോസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ, ശരത് കൃഷ്ണയും സംവിധായകന്‍ മഹേഷും ചേര്‍ന്നാണ് തയാറാക്കിയിരിക്കുന്നത്. ശ്രദ്ധേയമായ നിരവധി സിനിമ പോസ്റ്ററുകള്‍ തയ്യാറാക്കിയിട്ടുള്ള ഓള്‍ഡ്‌മോങ്ക്‌സ് ആണ് വെള്ളരിക്കാപട്ടണത്തിന്റെ പോസ്റ്ററിന് പിന്നില്‍. ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും സൂചിപ്പിക്കുന്ന പോലെ രസകരമായ ചിത്രമായിരിക്കുമിതെന്നാണ് ആരാധകരുടെ പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE