വലിയങ്ങാടി അപകടം; മുഴുവൻ കെട്ടിടങ്ങളും പരിശോധിക്കും, ആളുകളെ ഒഴിപ്പിക്കും

കാലപ്പഴക്കമുണ്ടെന്ന് നേരത്തെ കണ്ടെത്തിയ 16 കെട്ടിടങ്ങളിൽ പരിശോധന തുടരുകയാണ്. രണ്ട് കെട്ടിടം അപകടാവസ്‌ഥയിൽ എന്ന് വ്യക്‌തമായിട്ടുണ്ട്. ഇവിടെ നിന്നും ആളുകളെ ഒഴിപ്പിക്കും.

By Senior Reporter, Malabar News
Kozhikode Sunshade Collapse
തകർന്നുവീണ കെട്ടിട ഭാഗം
Ajwa Travels

കോഴിക്കോട്: വലിയങ്ങാടിയിൽ കോൺക്രീറ്റ് കെട്ടിടത്തിന്റെ സൺഷെയ്‌ഡ്‌ തകർന്നുവീണ് നാലുപേർ മരിച്ച സംഭവത്തിന് പിന്നാലെ കൂടുതൽ നടപടികളുമായി കോഴിക്കോട് കോർപറേഷൻ. കോർപറേഷന്റെ ഉടമസ്‌ഥതയിലുള്ള മുഴുവൻ കെട്ടിടങ്ങളും പരിശോധിക്കുമെന്ന് കോർപറേഷൻ സെക്രട്ടറി പറഞ്ഞു.

കാലപ്പഴക്കമുണ്ടെന്ന് നേരത്തെ കണ്ടെത്തിയ 16 കെട്ടിടങ്ങളിൽ പരിശോധന തുടരുകയാണ്. രണ്ട് കെട്ടിടം അപകടാവസ്‌ഥയിൽ എന്ന് വ്യക്‌തമായിട്ടുണ്ട്. ഇവിടെ നിന്നും ആളുകളെ ഒഴിപ്പിക്കും. കൂടുതൽ സ്‌ഥലങ്ങളിൽ ഇന്ന് പരിശോധന നടത്തുമെന്നും സെക്രട്ടറി പറഞ്ഞു. അപകടം ചർച്ച ചെയ്യാൻ ഇന്ന് കൗൺസിൽ യോഗവും ചേരുന്നുണ്ട്.

ഇതിനിടെ, വലിയങ്ങാടി അപകടത്തിലെ അന്വേഷണ റിപ്പോർട് ഇന്ന് സമർപ്പിക്കും. കോർപറേഷൻ കൗൺസിലിനും റിപ്പോർട് ഇന്ന് സമർപ്പിക്കും. ഈമാസം 23നാണ് വലിയങ്ങാടിയിൽ കോൺക്രീറ്റ് കെട്ടിടത്തിന്റെ സൺഷെയ്‌ഡ്‌ തകർന്നുവീണുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചത്. തിരുവങ്ങൂർ സ്വദേശി വിനോദ്, അത്തോളി സ്വദേശി ബഷീർ, അഷ്റഫ്, കിണാശേരി സ്വദേശി ജബ്ബാർ എന്നീ തൊഴിലാളികളാണ് അപകടത്തിൽ മരിച്ചത്.

Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE