‘അയ്യപ്പ സംഗമം രാഷ്‌ട്രീയ കാപട്യം’; സർക്കാരിനോട് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്

ഈ മാസം 20ആം തീയതി പമ്പാ തീരത്താണ് സംസ്‌ഥാന സർക്കാർ നടത്തുന്ന ആഗോള അയ്യപ്പ സംഗമം. മുഖ്യമന്ത്രി പരിപാടി ഉൽഘാടനം ചെയ്യും.

By Senior Reporter, Malabar News
VD Satheesan on Ayyappa Sangamam
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ നടത്തുന്ന ആഗോള അയ്യപ്പ സംഗമം രാഷ്‌ട്രീയ കാപട്യമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ദേവസ്വം ബോർഡിനെ മുൻനിർത്തിയാണ് സിപിഎം പരിപാടി സംഘടിപ്പിക്കുന്നത്. രാഷ്‌ട്രീയ മുതലെടുപ്പിന് വേണ്ടിയുള്ള കപട അയ്യപ്പ സ്‌നേഹമാണ് ഇതിന് പിന്നിലെന്നും വിഡി സതീശൻ ആരോപിച്ചു.

ശബരിമലയെ ഏറ്റവും സങ്കീർണമായ അവസ്‌ഥയിൽ എത്തിച്ച രാഷ്‌ട്രീയ പ്രസ്‌ഥാനമാണ് സിപിഎമ്മും എൽഡിഎഫും. സുപ്രീം കോടതിയിൽ യുഎഡിഎഫ് സർക്കാർ കൊടുത്ത സത്യവാങ്‌മൂലം തിരുത്തിയാണ് ആചാരലംഘനം നടത്താൻ ഇടത് സർക്കാർ കൂട്ടുനിന്നത്. ആ സത്യവാങ്‌മൂലം ഇപ്പോഴും നിലനിൽക്കുകയാണ്. അത് പിൻവലിക്കാൻ തയ്യാറാണോ എന്ന് സതീശൻ ചോദിച്ചു.

അന്ന് ആചാര സംരക്ഷണത്തിനായി നടത്തിയ നാമജപ ഘോഷയാത്ര നടത്തിയവർക്കെതിരെ എടുത്ത കേസുകൾ ഇപ്പോഴും നിലനിൽക്കുകയാണ്. അത് പിൻവലിക്കാൻ സർക്കാർ തയ്യാറാണോ? ഈ സർക്കാർ വന്നതിന് ശേഷമാണ് തീർഥാടനം പ്രതിസന്ധിയിലായത്. മുൻപ് ഉണ്ടാക്കിയ ധാരണ പ്രകാരം 48 ലക്ഷം രൂപയാണ് ദേവസ്വം ബോർഡിന് നൽകേണ്ടത്. എകെ ആന്റണി സർക്കാർ അത് 82 ലക്ഷമാക്കി.

കഴിഞ്ഞ മൂന്നുവർഷമായി ഇടതു സർക്കാർ ആ പണം നൽകുന്നില്ല. ശബരിമല വികസനവുമായി ബന്ധപ്പെട്ട് ചെറുവിരൽ അനക്കാത്ത സർക്കാരാണിത്. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ അയ്യപ്പ സംഗമവുമായി വരുന്ന സർക്കാരും മുഖ്യമന്ത്രിയും ഈ ചോദ്യങ്ങൾക്ക് മറുപടി പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു. അതേസമയം, സർക്കാർ പണമെടുത്ത് വികസന സദസ് നടത്താൻ പോകുന്നത് രാഷ്‌ട്രീയ പ്രചാരണം ലക്ഷ്യമിട്ടുള്ളതാണെന്നും അതിനോട് യോജിക്കാൻ കഴിയില്ലെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE