റൊമാന്റിക് കോമഡി ചിത്രം ‘വെള്ളേപ്പം’ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ബറോക് സിനിമാസിന്റെ ബാനറിൽ ജിൻസ് തോമസ്, ദ്വാരക ഉദയ ശങ്കർ എന്നിവർ ചേർന്ന് നിർമിച്ച ചിത്രം പ്രവീൺ രാജ് പൂക്കാടൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ജനുവരി ഒമ്പതിന് ചിത്രം തിയേറ്ററിലെത്തും.
ഒരിടവേളക്ക് ശേഷം നടി റോമ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ഷൈൻ ടോം ചാക്കോ, റോമ, അക്ഷയ് രാധാകൃഷ്ണൻ, നൂറിൻ ഷെരീഫ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. തൃശൂരിലെ വെള്ളേപ്പങ്ങാടിയും പുത്തൻപള്ളിയും പശ്ചാത്തലമാക്കിയ കഥയിൽ പ്രണയവും വിരഹവും ഒപ്പം കോമഡിയുമെല്ലാം കടന്നുപോകുന്നുണ്ട്.
എസ്പി. വെങ്കിടേഷ് പശ്ചാത്തല സംഗീതവും ഒപ്പം മനോഹരമായ ഒരു ഗാനവും ഒരുക്കിയിട്ടുണ്ട്. ഇത് പ്രേക്ഷകരെ കൂടുതൽ ഹൃദയഹാരിയാക്കും. ചിത്രത്തിന്റെ റിലീസിന് മുൻപേ തന്നെ സംഗീതം പ്രേക്ഷശ്രദ്ധ നേടുന്നത് വെള്ളേപ്പം എന്ന സിനിമയിലേക്കുള്ള പ്രതീക്ഷകൾ വർധിപ്പിക്കുകയാണ്.
ജീവൻ ലാൽ രചനയും ശിഹാബ് ഓങ്ങല്ലൂർ ക്യാമറയും നിർവഹിച്ചിട്ടുണ്ട്. ബറോക് സിനിമാസ് ചിത്രം പ്രദർശനത്തിന് എത്തിക്കും. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- പ്രമോദ് പപ്പൻ, സംഗീത സംവിധാനം- എറിക് ജോൺസൺ, ലീല എൽ.ഗിരീഷ് കുട്ടൻ, എഡിറ്റിങ്- രജ്ഞിത് ടർച്ച്റിവർ, കലാസംവിധാനം- ജ്യോതിഷ് ശങ്കർ.
Most Read| തടാകത്തിന് മുകളിൽ ഒഴുകിനടന്ന് പാൻകേക്കുകൾ! അപൂർവ പ്രതിഭാസം







































