ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; സെപ്‌തംബർ ഒമ്പതിന് വോട്ടെടുപ്പും വോട്ടെണ്ണലും

ജൂലൈ 21ന് ജഗ്‌ദീപ് ധൻകർ രാജിവെച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

By Senior Reporter, Malabar News
Vice Presidential election
Ajwa Travels

ന്യൂഡെൽഹി: ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. സെപ്‌തംബർ ഒമ്പതിനാണ് തിരഞ്ഞെടുപ്പ്. ഓഗസ്‌റ്റ് 21 വരെ നാമനിർദ്ദേശ പത്രിക സ്വീകരിക്കും. പത്രികകൾ പിൻവലിക്കേണ്ട അവസാന തീയതി ഓഗസ്‌റ്റ് 25. ഫലപ്രഖ്യാപനവും സെപ്‌തംബർ ഒമ്പതിന് നടക്കും.

ജൂലൈ 21ന് ജഗ്‌ദീപ് ധൻകർ രാജിവെച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 2022 ഓഗസ്‌റ്റ് ആറിന് നടന്ന തിരഞ്ഞെടുപ്പിലാണ് 16ആംമത് ഉപരാഷ്‌ട്രപതിയായി ജഗ്‌ദീപ് ധൻകർ തിരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, ആരാകും ധൻകറിന്റെ പിൻഗാമിയെന്ന ചർച്ചകൾ തുടരുകയാണ്. എൻഡിഎയും ഇന്ത്യ സഖ്യവും യോജിച്ച സ്‌ഥാനാർഥികൾക്കായുള്ള അന്വേഷണത്തിലാണ്.

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പുതിയ ഉപരാഷ്‌ട്രപതിക്കായി തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് നേരത്തെതന്നെ ഉറപ്പായിരുന്നു. ഈ മാസം 21നാണ് നിലവിലെ സമ്മേളനം അവസാനിക്കുക. ഭരണഘടനയുടെ 66ആം അനുച്‌ഛേദം അനുസരിച്ച്, പാർലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങൾ അടങ്ങുന്ന ഇലക്‌ടറൽ കോളേജാണ് ഉപരാഷ്‌ട്രപതിയെ തിരഞ്ഞടുക്കുന്നത്.

രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. ഇന്ത്യൻ ഭരണഘടന പ്രകാരം ഉപരാഷ്‌ട്രപതി സ്‌ഥാനാർഥി ഇന്ത്യൻ പൗരനായിരിക്കണം. കുറഞ്ഞത് 35 വയസ് പ്രായമുണ്ടായിരിക്കണം. കൂടാതെ, രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെടാൻ യോഗ്യതയുണ്ടായിരിക്കണം. കേന്ദ്ര- സംസ്‌ഥാന സർക്കാരുകളുടെ കീഴിൽ ഏതെങ്കിലും പദവി വഹിക്കാൻ പാടില്ല. ഉപരാഷ്‌ട്രപതി പാർലമെന്റിന്റെയോ ഏതെങ്കിലും സംസ്‌ഥാന നിയമസഭയിലെയോ അംഗമാകാൻ പാടില്ല.

Most Read| അധിക തീരുവ; ഉത്തരവിൽ ഒപ്പുവെച്ച് ട്രംപ്, ചർച്ച തുടരാൻ ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE