സുന്ദരമായ ഗ്രാമാന്തരീക്ഷത്തെ ഒപ്പിയെടുക്കുന്ന ഹലാല്‍ ലവ് സ്‌റ്റോറിയിലെ ആദ്യ വീഡിയോ ഗാനം പുറത്ത്. ‘സുന്ദരനായവനെ സുബ്ഹാനല്ല ….’എന്ന ഷഹബാസ് അമന്‍ പാടിയ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. മുഹ്‌സിന്‍ പരാരിയുടേതാണ് പാട്ടിന്റെ വരികള്‍.
ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, ഗ്രേസ് ആന്റണി, ഷറഫുദ്ദിന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ പാര്‍വതി തിരുവോത്തും സൗബിന്‍ ഷാഹിറും ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നു. സക്കറിയ സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സക്കറിയയും മുഹ്‌സിന്‍ പരാരിയും ചേര്‍ന്നാണ്.
സിനിമ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന മലയാള കോമഡി-ഡ്രാമ ഹലാല്‍ ലവ് സ്‌റ്റോറി ഈ മാസം 15നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. ആമസോണ്‍ പ്രൈം വഴിയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. ആഷിക് അബു, ഹര്‍ഷാദ് അലി, ജസ്‌ന ആശിം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Read also: ‘മാര’ ഡിസംബറില്‍ ഒടിടി റിലീസിന്