വടകര: പിഎഫ് അക്കൗണ്ടിലെ തുക വകമാറി കൊടുക്കുന്നതിന് സഹപ്രവർത്തകയിൽ നിന്ന് ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ. വടകര പാക്കയിൽ ജെബി സ്‌കൂൾ പ്രധാനാധ്യാപകൻ വടകര മേപ്പയിൽ പുതിയാപ്പ് ഇല്ലത്തുമീത്തൽ ഇഎം രവീന്ദ്രനെ (56) ആണ് വിജിലൻസ് അറസ്‌റ്റ് ചെയ്‌തത്.
ഇയാളിൽ നിന്ന് 10,000 രൂപയും 90,000 രൂപയുടെ ചെക്കും കണ്ടെടുത്തു. ഇതേ സ്‌കൂളിലെ അധ്യാപികയാണ് പരാതിക്കാരി. ഇന്നലെ വൈകീട്ട് ഏഴോടെ ലിങ്ക് റോഡ് ജങ്ഷനിൽ വെച്ചാണ് തുക കൈമാറിയത്. പിഎഫ് അക്കൗണ്ടിൽ നിന്ന് മൂന്ന് ലക്ഷം രൂപ നോൺ റീഫണ്ടബിൾ അഡ്വാൻസായി ലഭിക്കുന്നതിന് അധ്യാപിക മാർച്ച് 28ന് ആണ് അപേക്ഷ നൽകിയത്.
ഇതിന് ഒരുലക്ഷം രൂപയാണ് ഹെഡ് മാസ്‌റ്റർ കൈക്കൂലി ആവശ്യപ്പെട്ടത്. അധ്യാപികയുടെ രണ്ടുമാസത്തെ ശമ്പളവും ഹെഡ് മാസ്‌റ്റർ തടഞ്ഞുവെച്ചിരുന്നു. 31ന് വിരമിക്കാനിരിക്കെയാണ് അറസ്‌റ്റ്.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!