കോഴിക്കോട്: ഭൂമി തരംമാറ്റത്തിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ അറസ്‌റ്റിൽ. കോഴിക്കോട് ഒളവണ്ണ വില്ലേജ് ഓഫീസർ ഉല്ലാസ് മോനെ ആണ് വിജിലൻസ് അറസ്‌റ്റ് ചെയ്‌തത്. എട്ടുലക്ഷം രൂപയാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതിന്റെ ആദ്യ ഗഡുവായ 50,000 രൂപ കൈമാറുന്നതിനിടെയാണ് അറസ്‌റ്റ്. ഇന്ന് വൈകീട്ടോടെ ആയിരുന്നു സംഭവം.
1.62 ഏക്കർ തരം മാറ്റുന്നതിനായി എട്ടുലക്ഷം രൂപയാണ് ഉല്ലാസ് പരാതിക്കാരനോട് ആവശ്യപ്പെട്ടത്. ആദ്യഗഡു എന്ന നിലയിൽ അരലക്ഷം രൂപ കോഴിക്കോട് എൻജിഒ ക്വാർട്ടേഴ്‌സിന് അടുത്തെത്തി കൈമാറാനാണ് ആവശ്യപ്പെട്ടത്. പരാതിക്കാരൻ ഇക്കാര്യം വിജിലൻസിനെ അറിയിച്ചു. വിജിലൻസ് ഡിവൈഎസ്‌പി ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്.
എറണാകുളം കോതമംഗലം സ്വദേശിയാണ് ഉല്ലാസ് മോൻ. എറണാകുളത്ത് ജോലി ചെയ്യുന്ന സമയത്ത് ഇയാൾ നിരന്തരം കൈക്കൂലി വാങ്ങുന്നുണ്ടെന്ന വിവരം വിജിലൻസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. അതിന്റെ അടിസ്‌ഥാനത്തിൽ വിജിലൻസ് ഇദ്ദേഹത്തെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!








































