കൊച്ചി: വികെ മിനിമോൾ കൊച്ചി മേയറാകും. ആദ്യത്തെ രണ്ടരവർഷം മിനിമോളും പിന്നീടുള്ള രണ്ടരവർഷം ഷൈനി മാത്യുവും മേയറാകും. പാലാരിവട്ടം ഡിവിഷനിൽ നിന്നാണ് മിനിമോൾ ജയിച്ചത്. ഫോർട്ട് കൊച്ചി ഡിവിഷനിൽ നിന്ന് ശനി മാത്യുവും വിജയിച്ചു. ദീപ്തി മേരി വർഗീസിന്റെ പേരും ചർച്ചകളിൽ ഉണ്ടായിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല.
ഡെപ്യൂട്ടി മേയർ പദവിയും വീതംവയ്ക്കും. ദീപക് ജോയ് ആദ്യം മേയറാകും. കെവിപി കൃഷ്ണകുമാർ രണ്ടരവർഷത്തിന് ശേഷം ഡെപ്യൂട്ടി മേയറാകും. ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്, യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ, മുതിർന്ന നേതാവ് എൻ. വേണുഗോപാൽ എന്നിവർ ഉൾപ്പെട്ട കോർ കമ്മിറ്റിയാണ് ഓരോ കൗൺസിലറെയും പ്രത്യേകം പ്രത്യേകം കണ്ട് അഭിപ്രായം തേടിയത്.
മേയർ തിരഞ്ഞെടുപ്പിനെപ്പറ്റി സ്വതന്ത്ര അഭിപ്രായമാണ് അവർ ആവശ്യപ്പെട്ടത്. ചില കൗൺസിലർമാർ ഒന്നിലേറെ പേരുകൾ മുന്നോട്ടുവെച്ചു. അഞ്ചുവർഷ കാലാവധി വീതംവയ്ക്കുന്നതിനെ കുറിച്ചും ചിലർ അഭിപ്രായം അറിയിച്ചു. കൊച്ചി കോർപറേഷനിൽ ആകെ 76 സീറ്റാണുള്ളത്. കോൺഗ്രസ്- 42, മുസ്ലിം ലീഗ്- 3, കേരള കോൺഗ്രസ്- 1, യുഡിഎഫ് സ്വതന്ത്രൻ-1, എൽഡിഎഫ്-22, എൻഡിഎ- 6, മറ്റുള്ളവർ-1.
Most Read| അപകടത്തിൽ പരിക്കേറ്റ് റോഡരികിൽ; യുവാവിന് രക്ഷകരായ ഡോക്ടർമാർക്ക് അഭിനന്ദന പ്രവാഹം








































