പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി വികെ ശ്രീകണ്‌ഠൻ എംപി. രാഹുലിനെതിരെ നടക്കുന്നത് രാഷ്‌ട്രീയ വേട്ടയാടലാണെന്ന് വികെ ശ്രീകണ്‌ഠൻ പറഞ്ഞു. എല്ലാം പുകമറയാണ്. രാഹുലിനെ പാലക്കാട് മൽസരിപ്പിച്ച വിഷയത്തിൽ അടക്കം പാലക്കാട് കോൺഗ്രസിൽ അതൃപ്‌തി പുകയവെയാണ് രാഹുലിനെ പിന്തുണച്ച് വികെ ശ്രീകണ്‌ഠൻ രംഗത്തെത്തുന്നത്.
”പരാതി നിലനിൽക്കുമോയെന്ന് ആലോചിച്ചിട്ടുണ്ടോ. ഇത് സംഭവിച്ചുവെന്ന് പറയുന്ന വ്യക്‌തി പോലും രേഖാമൂലം പരാതി നൽകിയിട്ടില്ല. കോൺഗ്രസിനെ പോലെ ഇത്രവേഗം നടപടിയെടുത്ത വേറെ പാർട്ടിയുണ്ടോ. പുകമറ കേട്ട് ചാടി ഓടി നടപടി എടുക്കാൻ പറ്റില്ല. എന്നാൽ, ആരോപണം വന്നാൽ ഉടനെ രാഹുലിനോട് രാജിവെക്കാൻ പറഞ്ഞു. ബിജെപി ഘടകകക്ഷിയായ കർണാടക എംപിയുടെ പേരിൽ ആയിരം വീഡിയോകളാണ് ഇറങ്ങിയത്. എംപി സ്‌ഥാനം രാജിവെക്കാതെയാണ് അയാൾ ജയിലിൽ കിടന്നത്.
മുഖം നോക്കാതെ നടപടി സ്വീകരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. രാഹുലിനെ തടയാനുള്ള ഡിവൈഎഫ്ഐ പ്രഖ്യാപനമൊന്നും ഞങ്ങൾ വിലകൽപ്പിക്കുന്നില്ല. കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയെ വഴിനീളെ തടയുമെന്ന് പറഞ്ഞ സംഘടനയാണ് ഡിവൈഎഫ്ഐ”- വികെ ശ്രീകണ്‌ഠൻ പറഞ്ഞു.
ആരോപണം ഉന്നയിച്ച പെൺകുട്ടി അർധവസ്‌ത്രം ധരിച്ച് മന്ത്രിമാർക്കൊപ്പം ഉള്ള ചിത്രങ്ങൾ പുറത്തുവന്നില്ലേയെന്നും വികെ ശ്രീകണ്‌ഠൻ ചോദിച്ചു.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!