തിരുവനന്തപുരം : തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന് കോവിഡ് സ്‌ഥിരീകരിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനും കോവിഡ് സ്‌ഥിരീകരിച്ചു. നിലവില്‍ ചെറിയ ശാരീരിക അസ്വസ്‌ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയോഗത്തില്‍ പങ്കെടുത്ത തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും, വിഎം സുധീരനും സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നതിനെ തുടര്‍ന്ന് വിഎം സുധീരന്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നതിന് ശേഷം നടത്തിയ കെപിസിസി രാഷ്‌ട്രീയകാര്യ സമിതി യോഗത്തിലാണ് തിരുവഞ്ചൂരും, വിഎം സുധീരനും ഒരുമിച്ചു പങ്കെടുത്തത്. അതിന് ശേഷം നടത്തിയ പരിശോധനയില്‍ തിരുവഞ്ചൂരിന് കോവിഡ് സ്‌ഥിരീകരിച്ചു. തുടര്‍ന്നാണ് തിരുവഞ്ചൂരുമായി സമ്പർക്കത്തില്‍ ഉണ്ടായിരുന്ന വിഎം സുധീരന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്. പിന്നീട് നടത്തിയ കോവിഡ് പരിശോധനയില്‍ വിഎം സുധീരനും രോഗം സ്‌ഥിരീകരിക്കുകയായിരുന്നു.
Read also : മയക്കുമരുന്ന് കേസ്; അർജുൻ രാംപാൽ എൻസിബിക്ക് മുന്നിൽ വീണ്ടും ഹാജരായി




































